| Wednesday, 9th September 2020, 1:37 pm

നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 13 ന് തന്നെ; ഹരജിയിലെ ആവശ്യം പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നീറ്റ് പരീക്ഷാത്തീയതി മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി. സെപ്റ്റംബര്‍ 13 നാണ് നീറ്റ് പരീക്ഷ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ക്ഷമിക്കണം, ഇക്കാര്യം പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നാണ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ച് അറിയിച്ചത്. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.

സെപ്റ്റംബറില്‍ പരീക്ഷ നടത്താനുള്ള എന്‍.ടി.എ യുടെ തീരുമാനം ശരിവെച്ച് സുപ്രീം കോടതി ആഗസ്റ്റ് 17 ന് തന്നെ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിനെതിരെ ആറ് സംസ്ഥാനങ്ങള്‍ എതിര്‍ ഹരജി നല്‍കുകയും ചെയ്തതാണ്.

എന്നാല്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ നാലിന് സംസ്ഥാനങ്ങളുടെ ഹരജിയും സുപ്രീം കോടതി തള്ളുകയായിരുന്നു.

ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ആറിന് തന്നെ ജെഇഇ പരീക്ഷ നടത്തിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പരീക്ഷ നടത്തിയത്.

പരീക്ഷ നടത്തിപ്പിനെതിരെയുള്ള ഹരജികള്‍ തള്ളിയതോടെ നേരത്തേ നിശ്ചയിച്ചതുപോലെ തന്നെ പരീക്ഷകള്‍ നടത്താനൊരുങ്ങുകയാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി. സെപ്റ്റംബര്‍ 13 നാണ് നീറ്റ് പരീക്ഷ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights: supreme court on neet examination

We use cookies to give you the best possible experience. Learn more