തിരുവനന്തപുരം: രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന മുസ്‌ലിം മതവിശ്വാസികള്‍ക്കെതിരായ അക്രമണത്തിനെത്തിനെതിരെ പ്രതിഷേധമുയര്‍ത്തി രാജ്യത്തെ ജനത തെരുവിലിറങ്ങി. രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തില്‍ തിരുവനന്തപുരവും കൊച്ചിയും പങ്കുചേര്‍ന്നു. കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ ബീഫ് കഴിക്കുന്നെവരെന്നാരോപിച്ച് ജുനൈദ് എന്ന പതിനഞ്ചുകാരനെ ട്രെയിനില്‍ വച്ചു മര്‍ദ്ദിച്ച് കൊന്നതില്‍ പ്രതിഷേധിച്ചായിരുന്നു സോഷ്യല്‍ മീഡിയ #NotInMyName ക്യാംപെയ്ന്‍ സംഘടപ്പിച്ചത്.
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിലും എറണാകുളം ഹൈകോടതി ജംഗ്ഷനിലുമായിരുന്നു കേരളത്തിലെ പ്രതിഷേധയോഗങ്ങള്‍. തിരുവനന്തപുരത്തും കൊച്ചിയിലും നടന്ന പ്രതിഷേധ സമരത്തില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്. തിരുവനന്തപുരത്തെ പ്രതിഷേധയോഗത്തിന്റെ പ്രധാന സംഘാടകന്‍ ജെ.എന്‍.യുവിലെ പ്രൊഫസര്‍ അനു അരുണായിരുന്നു. ട്വിറ്ററിലൂടെയുടെ മറ്റു നവമാധ്യമങ്ങളിലൂടെയും സംഘടിപ്പിച്ച പ്രചറണത്തിന്റെ ഭാഗമായി നിരവധി പേരാണ് പ്രതിഷേധത്തിന് പങ്കെടുത്തത്.
തിരുവനന്തപുരത്ത ഒത്തുകൂടിയ പ്രതിഷേധക്കാര്‍ പ്ലക്കാര്‍ഡുകളുും മുദ്രാവാക്യങ്ങളുമായാണ് തങ്ങളുടെ നിലപാടുകള്‍ വിളിച്ചു പറഞ്ഞത്. “മൃഗീയത മനുഷ്യനോ മൃഗത്തിനോ?”, “മൃഗീയത ജനിച്ചു, സ്വാതന്ത്രം മരിച്ചു” തുടങ്ങിയ മുദ്രാവാക്യങ്ങളുമായായിരുന്നു തിരുവനന്തപുരത്ത പ്രതിഷേധക്കാര്‍ സമരരംഗത്തിറങ്ങിത്.
തിരുവനന്തപുരത്തിനും കൊച്ചിക്കും പുറമേ ന്യൂദല്‍ഹിയിലെ ജന്തര്‍ മന്തര്‍, മുംബൈയിലെ കാര്‍ട്ടര്‍ റോഡ്, കൊല്‍ക്കത്തയിലെ മധുസൂധന്‍ മഞ്ച്, ബാംഗ്ലൂരിലെ ടൗണ്‍ ഹാള്‍, പാറ്റ്‌നയിലെ ഗാന്ധി മൈദാനം, ലഖ്‌നൗവിലെ ഹസ്രത്ഗഞ്ച് ഗാന്ധി പാര്‍ക്ക്, ഹൈദരാബാദ് എന്നിവിടങ്ങളിലും പ്രതിഷേധ യോഗങ്ങള്‍ നടന്നു.
കന്നുകാലികളുടെ പേരില്‍ രാജ്യത്ത് ജനത അക്രമിക്കപ്പെടുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മാത്രം ഒതുങ്ങിയിരുന്ന പ്രതിഷേധങ്ങള്‍ തെരുവിലേക്കും പടരുന്ന കാഴ്ചക്കാണ് രാജ്യം ഇന്ന് സാക്ഷ്യം വഹിച്ചത്.