തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാല് ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 12076 വോട്ടിന്റെ ലീഡുമായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍.
ആദ്യ ട്രെന്റുകള്‍ കണ്ട് അമിത ആത്മവിശ്വാസം പങ്കുവെക്കുന്നില്ലെന്നും എങ്കിലും ലീഡ് നിലനിര്‍ത്താനാവുന്നതില്‍ സന്തോഷമുണ്ടെന്നും ശശി തരൂര്‍ പ്രതികരിച്ചു.
4 ശതമാനം വോട്ടുകള്‍ മാത്രമാണ് എണ്ണിക്കഴിഞ്ഞത്. എങ്കിലും തുടക്കം മുതലേ ലീഡ് നിലനിര്‍ത്തിപ്പോരുന്നത് നല്ല പ്രവണതയാണ്. എന്നായിരുന്നു ശശി തരൂര്‍ ആദ്യം ട്വിറ്ററില്‍ കുറിച്ചത്.
12 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോഴും ലീഡ് നിലനിര്‍ത്താനാവുന്നുണ്ടെന്നും 20 സീറ്റുകളിലും മികച്ച ലീഡുമായി യു.ഡി.എഫ് മുന്നേറ്റമാണെന്നും തരൂര്‍ പിന്നീട് ട്വിറ്ററില്‍ കുറിച്ചു. ശശി തരൂരിന് പിന്നില്‍ ബി.ജെ.പിയുടെ കുമ്മനം രാജശേഖരനാണ്.
2014 ല്‍ തിരുവനന്തപുരത്ത് യു.ഡി.എഫിന്റെ വോട്ട് ഷെയര്‍ 10 ശതമാനമായി കുറഞ്ഞിരുന്നു. ബി.ജെ.പിയുടെ വോട്ട് ഷെയര്‍ 21 ശതമാനമായിട്ടായിരുന്നു വര്‍ധിച്ചത്.