| Friday, 22nd June 2012, 9:44 am

ഇംഗ്ലണ്ടിനെ ഞങ്ങള്‍ക്ക് ഭയമില്ല: ലിയനാര്‍ഡോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഴ്‌സ: ഇംഗ്ലണ്ട് ടീമിനെയും അവരുടെ തന്ത്രങ്ങളെയും തങ്ങള്‍ ഭയക്കുന്നില്ലെന്ന് ഇറ്റാലിയന്‍ താരം ലിയനാര്‍ഡോ ബൊനുച്ചി. ഇംഗ്ലണ്ട് ടീമിനെതിരെ ആത്മവിശ്വാസത്തോടെ കളിക്കാനുള്ള കരുത്ത് ഞങ്ങളുടെ ടീമിനുണ്ട്. തനതായ ഇറ്റാലിയന്‍ ശൈലിയിലുള്ള കളിയാണ് ഞങ്ങള്‍ പുറത്തെടുക്കാന്‍ പോകുന്നതെന്നും ലിയനാര്‍ഡോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

“”ഇംഗ്ലണ്ട് മികച്ച ടീമാണ്. അവര്‍ക്കെതിരെ പ്രതിരോധത്തിലൂന്നി കളിക്കേണ്ടതുണ്ട്. എങ്കിലും ഞങ്ങളുടെ ടീം സമ്മര്‍ദ്ദത്തിലല്ല. കളിക്കാര്‍ സമ്മര്‍ദ്ദത്തിലാകുന്നത് ടീമിനെ മൊത്തമായി ബാധിക്കും. അപ്പോള്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെ വരും. ഞങ്ങളുടെ താരങ്ങളെല്ലാം മികച്ച ഫോമിലാണ്.

ഉക്രൈനെതിരെയുള്ള മത്സരത്തില്‍ വെയിന്‍ റൂണിയുടെ കഴിവ് മാത്രമല്ല ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. അത് ഒരു ടീമിന്റെ വിജയമാണ്. ഒരു താരം മാത്രം വിചാരിച്ചാല്‍ ജയിക്കാവുന്ന കളിയല്ല ഫുട്‌ബോള്‍. അതൊരു കൂട്ടായ്മയാണ്. ആ കൂട്ടായ്മയിലൂടെ മാത്രമേ വിജയം നേടാന്‍ സാധിക്കുകയുള്ളൂ””.- ലിയനാര്‍ഡോ പറഞ്ഞു

We use cookies to give you the best possible experience. Learn more