| Thursday, 28th February 2019, 9:05 pm

ഇടുക്കിയിൽ കർഷകർ ആത്മഹത്യ ചെയ്തത് തന്റെ ശ്രദ്ധയിൽ പെട്ടില്ലെന്ന് എ.കെ. ബാലൻ; പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: ഇടുക്കി ജില്ലയിൽ സംഭവിച്ച കര്‍ഷക ആത്മഹത്യകൾ തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് പട്ടികജാതി പട്ടികവർഗ്ഗ വികസന മന്ത്രി എ.കെ. ബാലന്‍. കാർഷിക മേഖലകളിൽ പ്രളയത്തിന് ശേഷം ഫലപ്രദമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സർക്കാർ കാരണമില്ലാതെ ആക്ഷേപം നേരിടുകയാണെന്നും മന്ത്രി പറയുന്നു. മന്ത്രിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് രംഗത്ത് വന്നു.

Also Read പാകിസ്ഥാനുമായുള്ള കര്‍താര്‍പൂര്‍ ഇടനാഴി ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് ഇന്ത്യ

മന്ത്രിയുടെ പ്രസ്താവന കൃഷിക്കാരെ അപമാനിക്കാൻ ലക്ഷ്യം വെച്ചുള്ളതാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായ ഡീന്‍ കുര്യാക്കോസ് പറഞ്ഞു. സർക്കാർ നയം കാരണമല്ല കർഷക ആത്മഹത്യകൾ സംഭവിച്ചതെന്നും സര്‍ക്കാർ ആയിരം ദിനങ്ങൾ പൂർത്തിയാക്കിയതിന്റെ ഭാഗമായി ആയിരത്തിൽ അധികം പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ പദ്ധതികൾ നടപ്പിലാക്കി വരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also Read ഇത് മെയ്ക്കപ്പോ മാജിക്കോ? ഞെട്ടിച്ച് ഇറ്റാലിയൻ മെയ്ക്കപ്പ് ആർട്ടിസ്റ്റ്

കടം മൂലം ഇടുക്കിയിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്ന് കർഷകരാണ് ആത്മഹത്യ ചെയ്തത്. പ്രളയത്തിൽ കൃഷി നശിച്ചതിനെ തുടർന്ന് ലോൺ തിരിച്ചക്കാനാകാതെയാണ് കർഷകർ ആത്മഹത്യ ചെയ്തത്.

We use cookies to give you the best possible experience. Learn more