| Monday, 24th September 2018, 4:30 pm

'ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് ഇനിയും തയ്യാര്‍; വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്: പാക് വിദേശകാര്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള സമാധാനചര്‍ച്ചയ്ക്ക് ഇനിയും തയ്യാറാണെന്ന സൂചന നല്‍കി പാക്കിസ്ഥാന്‍. ജൂലൈയില്‍ നടന്ന ഒരു സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ സെപ്റ്റംബറില്‍ നടക്കാനിരുന്ന സമാധാന ചര്‍ച്ച വേണ്ടെന്ന് വെച്ചതെന്നും പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുഷേറി വാഷിങ്ടണിലെ പാക്കിസ്ഥാന്‍ എംബസിയില്‍ വെച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കശ്മീരില്‍ ഇന്ത്യന്‍ സൈനികരുടെ വെടിയേറ്റ് കൊല്ലപ്പെട്ട ഭീകരര്‍ ബുര്‍ഹാന്‍ വാനിയെ മഹാനാക്കി സ്റ്റാബ് പുറത്തിറക്കിയ പാക്കിസ്ഥാന്റെ നടപടിയില്‍ പ്രതിഷേധിച്ചും കാശ്മീരില്‍ മൂന്ന്് പൊലീസുകാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പശ്ചാത്തലത്തിലുമായിരുന്നു കേന്ദ്രം പാക്കിസ്ഥാനുമായുള്ള സമാധാന ചര്‍ച്ചയില്‍ നിന്നും പിന്‍മാറിയത്.

ചര്‍ച്ചയുടെ കാര്യത്തില്‍ ഇന്ത്യ വൈമനസ്യം കാണിക്കുകയാണ്. ഞങ്ങള്‍ ഞങ്ങളുടെ വാതിലുകള്‍ അവര്‍ക്ക് വേണ്ടി തുറന്നിട്ടിരിക്കുകയാണ്- ഖുറേഷി പറഞ്ഞു.


ഇനി ജയിലിലേക്ക്; ഫ്രാങ്കോ മുളക്കലിനെ റിമാന്‍ഡ് ചെയ്തു


വിഷയങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിച്ചാല്‍ അവ ഇല്ലാതാവില്ല. കാശ്മീരിലെ നിലവിലെ സാഹചര്യത്തില്‍ എന്തെങ്കിലും പുരോഗതിയുണ്ടാക്കാനും അതുകൊണ്ട് ഉതകില്ല. – ഖുറേഷി പറഞ്ഞതായി പാക്കിസ്ഥാനിലെ ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

പാക്കിസ്ഥാനുമായുള്ള സമാധാന ചര്‍ച്ചയില്‍ നിന്ന് പിന്‍മാറാനുള്ള ഇന്ത്യയുടെ നീക്കത്തിന് പിന്നിലുള്ള യഥാര്‍ത്ഥ കാരണം തനിക്ക് ഇപ്പോഴു അറിയില്ലെന്നും ഖുറേഷി പറഞ്ഞു.

“”നിശ്ചയിക്കും, എന്നാല്‍ നിശ്ചയിക്കില്ല. വരുന്നു എന്ന് പറയും, എന്നാല്‍ വരില്ലെന്ന് തീരുമാനിക്കും. സമ്മതമാണെന്ന് പറയും. പിന്നീട് വിസ്സമ്മതിക്കും. സത്യസന്ധമായ മാര്‍ഗത്തിലൂടെ ഇന്ത്യയുമായി കണ്ട് സംസാരിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. നയതന്ത്രപരമായ രീതിയിലായിരുന്നില്ല അവര്‍ ഞങ്ങളോട് പ്രതികരിച്ചത്.

ഞങ്ങളുടെ പ്രതികരണം പക്വതയോടെയുള്ളതായിരുന്നു. എന്നാല്‍ അവര്‍ പുതിയൊരു സമീപമാണ് സ്വീകരിച്ചത്. ചര്‍ച്ചയില്‍ നിന്നും പിന്‍മാറുകയും ചെയ്തു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷ്മസ്വരാജിന്റെ ഭാഷ ഒരു രാജ്യത്തിന്റെ വിദേശകാര്യമന്ത്രിക്ക് ചേര്‍ന്നതല്ലായിരുന്നെന്നും ഖുറേഷി കുറ്റപ്പെടുത്തി.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മറ്റൊരു യുദ്ധത്തിലേക്ക് കാര്യങ്ങള്‍ മാറുമോ എന്ന ചോദ്യത്തിന് യുദ്ധത്തെ കുറിച്ച് ആരാണ് സംസാരിക്കുന്നത് എന്നായിരുന്നു ഖുറേഷിയുടെ ചോദ്യം. “”എന്തായാലും അത് ഞങ്ങളല്ല. ഞങ്ങള്‍ സമാധാനമാണ് ആഗ്രഹിക്കുന്നത്. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനും ജീവിതസാഹചര്യം മെച്ചപ്പെടുത്താനുമാണ് ശ്രമിക്കുന്നത്. അങ്ങനെയല്ലാത്തത് ആരാണ് എന്ന് നിങ്ങള്‍ തന്നെയാണ് തീരുമാനിക്കേണ്ടത്. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും സമാധാനശ്രമത്തിന് മുന്‍ കൈ എടുക്കുന്നത് ഒരു കഴിവില്ലായ്മയായി ആരും കാണേണ്ടെന്നും പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഖുറേഷി പറഞ്ഞു.

തീവ്രവാദിയായ ബുര്‍ഹാന്‍ വാനിയെ മഹത്വവത്ക്കരിച്ചുകൊണ്ടാണ് പാക്കിസ്ഥാന്‍ പുതിയ സ്റ്റാമ്പ് പുറത്തിറങ്ങിയതെന്ന ഇന്ത്യയുടെ ആരോപണവും അദ്ദേഹം തള്ളി. “”കാശ്മീരില്‍ ആയിരക്കണക്കിന് ആളുകള്‍ യുദ്ധം ചെയ്യുന്നു. അവരില്‍ എല്ലാവരും തീവ്രവാദികളല്ല””- എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

We use cookies to give you the best possible experience. Learn more