| Thursday, 17th October 2019, 10:28 pm

സവര്‍ക്കര്‍ക്ക് എതിരല്ല എന്നാല്‍ അദ്ദേഹത്തിന്റെ ഹിന്ദുത്വ ആശയങ്ങളോട് യോജിക്കാനാവില്ല - സവര്‍ക്കര്‍ക്ക് ഭാരത് രത്‌ന നല്‍കാനുള്ള ബി.ജെ.പി നീക്കത്തിനെതിരെ മന്‍മോഹന്‍സിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹിന്ദു മഹാസഭ നേതാവ് വീര്‍ സവര്‍ക്കര്‍ക്ക് ഭാരത് രത്‌ന നല്‍കുമെന്ന ബി.ജെ.പി പ്രസ്താവനയെ എതിര്‍ത്ത് മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിംഗ് .

ഞങ്ങള്‍ സവര്‍ക്കര്‍ജീക്ക് എതിരല്ല. പക്ഷേ അദ്ദേഹം പിന്തുണച്ച ഹിന്ദുത്വ ആശയങ്ങളെ അംഗീകരിക്കാനാവില്ല.

ഇന്ദിരാഗാന്ധിയായിരുന്നു സവര്‍ക്കറുടെ ഓര്‍മ്മയ്ക്ക് പോസ്റ്റല്‍ സ്റ്റാംമ്പ് ഇറക്കിയത് എന്നും മന്‍മോഹന്‍സിംഗ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ആണ് സവര്‍ക്കര്‍, ജ്യോതികാ ഫൂലെ, സാവിത്രി ബായ് ഫൂലെ എന്നിവര്‍ക്ക് ഭാരത് രത്‌ന അവാര്‍ഡ് നല്‍കുമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തത്.

ഇതിനെതിരെ നേരത്തെ കോണ്‍ഗ്രസ് പാര്‍ട്ടി നേരത്തെ രംഗത്തു വന്നിരുന്നു. മഹാത്മാഗാന്ധിയുടെ 150 ജന്മവാര്‍ഷികം തികയുന്ന ഈ വര്‍ഷം സവര്‍ക്കര്‍ക്ക് ഭാരത് രത്‌ന കൊടുക്കുകയാണെങ്കില്‍ ദൈവം ഈ രാജ്യത്തെ സംരക്ഷിക്കട്ടെ  എന്നാണ് കോണ്‍ഗ്രസ് ഇതിനോട് പ്രതികരിച്ചിരുന്നത്.

ബുധനാഴ്ച മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കുന്നതിനെ പറ്റി സൂചിപ്പിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ സവര്‍ക്കര്‍ക്ക് ഭാരത് രത്‌ന ഇല്ലാതാക്കപ്പെട്ടതാണ്. അദ്ദേഹത്തിന്റെ മൂല്യങ്ങളില്‍ നിന്നാണ് നമ്മള്‍ ദേശീയതയെ രാജ്യം വളര്‍ത്തുന്നതിനുപയോഗിക്കാന്‍ പഠിച്ചത്. ‘ എന്നാണ് മോദി പറഞ്ഞത്.

We use cookies to give you the best possible experience. Learn more