ന്യൂദല്‍ഹി: ഹിന്ദു മഹാസഭ നേതാവ് വീര്‍ സവര്‍ക്കര്‍ക്ക് ഭാരത് രത്‌ന നല്‍കുമെന്ന ബി.ജെ.പി പ്രസ്താവനയെ എതിര്‍ത്ത് മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിംഗ് .
ഞങ്ങള്‍ സവര്‍ക്കര്‍ജീക്ക് എതിരല്ല. പക്ഷേ അദ്ദേഹം പിന്തുണച്ച ഹിന്ദുത്വ ആശയങ്ങളെ അംഗീകരിക്കാനാവില്ല.
ഇന്ദിരാഗാന്ധിയായിരുന്നു സവര്‍ക്കറുടെ ഓര്‍മ്മയ്ക്ക് പോസ്റ്റല്‍ സ്റ്റാംമ്പ് ഇറക്കിയത് എന്നും മന്‍മോഹന്‍സിംഗ് പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ആണ് സവര്‍ക്കര്‍, ജ്യോതികാ ഫൂലെ, സാവിത്രി ബായ് ഫൂലെ എന്നിവര്‍ക്ക് ഭാരത് രത്‌ന അവാര്‍ഡ് നല്‍കുമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തത്.
ഇതിനെതിരെ നേരത്തെ കോണ്‍ഗ്രസ് പാര്‍ട്ടി നേരത്തെ രംഗത്തു വന്നിരുന്നു. മഹാത്മാഗാന്ധിയുടെ 150 ജന്മവാര്‍ഷികം തികയുന്ന ഈ വര്‍ഷം സവര്‍ക്കര്‍ക്ക് ഭാരത് രത്‌ന കൊടുക്കുകയാണെങ്കില്‍ ദൈവം ഈ രാജ്യത്തെ സംരക്ഷിക്കട്ടെ എന്നാണ് കോണ്‍ഗ്രസ് ഇതിനോട് പ്രതികരിച്ചിരുന്നത്.