| Wednesday, 15th March 2017, 4:02 pm

എനിക്കൊരു ഫത്‌വയെയും ഭയമില്ല; ഞാന്‍ പാടുക തന്നെ ചെയ്യും; മത പുരോഹിതരുടെ വിലക്കിനെതിരെ യുവഗായിക

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഗുവാഹത്തി: തനിക്കൊരു ഫത്‌വയെയും ഭയമില്ലെന്നും സംഗീതം തുടരുക തന്നെ ചെയ്യുമെന്നും മുസ്‌ലിം മത പുരോഹിതരുടെ ഫത്‌വ നേരിടുന്ന അസമീസ് യുവഗായിക നഹീദ് അഫ്രീന്‍. പൊതുവേദികളില്‍ പാടരുതെന്ന് മുസ്‌ലിം പുരോഹിതന്മാരുടെ
ഫത്‌വക്കെതിരെയാണ് ഗായിക രംഗത്തെത്തിയത്.


Also read കണ്ണൂരില്‍ ബി.ജെ.പി മഹിളാ നേതാവിനു നേരെ സദാചാര അക്രമണം 


46 മുസ്‌ലിം പുരോഹിതന്മാര്‍ തനിക്കെതിരെ പുറപ്പെടുവിച്ച ഫത്‌വക്കെതിരെ പോരാടാനാണ് തന്റെ തീരുമാനമെന്നും പെണ്‍കുട്ടി വ്യക്തമാക്കി. “യാതൊരു തരത്തിലുള്ള വിലക്കുകളെയോ ഭീഷണികളെയോ താന്‍ കാര്യമാക്കുന്നില്ല. സംഗീത ലോകത്ത് പ്രശസ്തയാകണമെന്ന തന്റെ സ്വപ്‌നത്തിനായി പോരാടുക തന്നെ ചെയ്യും” നഹീദ് അഫ്രിന്‍ വ്യക്തമാക്കി.

ഫത്‌വ പുറപ്പെടുവിച്ച തീരുമാനം ഞെട്ടിക്കുന്നതായിരുന്നു. പക്ഷേ ഒരുപാട് മുസ്‌ലിം ഗായകര്‍ തനിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരിക്കലും സംഗീത ലോകത്ത് നിന്ന് വിട്ടു നില്‍ക്കരുതെന്നാണ് അവരെല്ലാം തന്നോട് പറഞ്ഞത്. അഫ്‌റിന്‍ പറഞ്ഞു. എനിക്ക് കിട്ടിയ സംഗീതം ദൈവത്തിന്റെ സമ്മാനമായാണ് ഞാന്‍ കണക്കാക്കുന്നത്. അത് തീര്‍ച്ചയായും ഉപയോഗിക്കണമെന്ന് തന്നെയാണ് എന്റെ തീരുമാനം” ഗായിക പറഞ്ഞു.


Dont miss ആം ആദ്മി സ്ഥാനാര്‍ത്ഥിയും കുടുംബവും വോട്ട് ചെയ്തിട്ടും വോട്ടെണ്ണിയപ്പോള്‍ ഒരു വോട്ട് പോലും അദ്ദേഹത്തിന് ലഭിച്ചില്ല: പഞ്ചാബില്‍ വോട്ടിങ് യന്ത്രത്തില്‍ ക്രമേക്കേട് നടന്നതായി കെജ്‌രിവാള്‍ 


2015 ല്‍ സീടിവിയുടെ മ്യൂസിക് റിയാലിറ്റി ഷോയായ സരിഗമപായുടെ റണ്ണറപ്പായിരുന്നു അഫ്രീന്‍. ഈ മാസം 25 ന് നടക്കാനിരിക്കുന്ന അഫ്രീനിന്റെ സംഗീത പരിപാടി മുന്നില്‍ കണ്ടാണ് ഫത്‌വ പുറത്തിറക്കിയതെന്നാണ് കരുതപ്പെടുന്നത്.

പരിപാടി നടക്കുന്ന സ്ഥലം പള്ളിയുടേയും ഖബറിസ്ഥാന്റേയും സമീപത്തായതിനാല്‍ പരിപാടി ബഹിഷ്‌കരിക്കാന്‍ പുരോഹിതര്‍ വിശ്വാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അഫ്രീനോട് ഈ പരിപാടിയില്‍ പങ്കെടുക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഗായികയ്ക്ക് പിന്തുണയുമായി അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ രംഗത്തെത്തിയിട്ടുണ്ട്.


You Must Read This: യു.പിയില്‍ മുസ്‌ലീങ്ങളോട് നാടുവിടാന്‍ ആവശ്യപ്പെട്ട് പോസ്റ്ററുകള്‍:ട്രംപിനെ അനുകരിച്ച് യു.പിയില്‍ ബി.ജെ.പി 


We use cookies to give you the best possible experience. Learn more