ഇങ്ങളെന്ത് വിടലാണ് ബാബുവേട്ടാ; ഫ്രഞ്ച് തത്വ ചിന്തകന്‍ നൊസ്ട്രഡാമസ് പ്രവചിച്ച ആ നേതാവ് മോദിയെന്ന് ബി.ജെ.പി എം.പി
India
ഇങ്ങളെന്ത് വിടലാണ് ബാബുവേട്ടാ; ഫ്രഞ്ച് തത്വ ചിന്തകന്‍ നൊസ്ട്രഡാമസ് പ്രവചിച്ച ആ നേതാവ് മോദിയെന്ന് ബി.ജെ.പി എം.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st March 2017, 6:43 pm

ന്യൂദല്‍ഹി: തള്ളിനൊക്കെ ഒരു പരിധിയില്ലേ? ഇല്ലെന്നാണ് ബി.ജെ.പി എം.പിയായ കിരിത് സോമയ്യയുടെ വാക്കുകളില്‍ നിന്നും മനസ്സിലാകുന്നത്. ഫ്രഞ്ച് തത്വ ചിന്തകന്‍ നൊസ്ട്രഡാമസ് പ്രവചിച്ച ആ നേതാവ് മോദിയാണെന്നായിരുന്നു കിരിത് സോമയ്യയ്യുടെ പുകഴ്ത്തല്‍.

കിഴക്കു നിന്നൊരു നേതാവ് ഉദയം ചെയ്യുമെന്നും അദ്ദേഹം ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുമെന്നും എന്ന് നൊസ്ട്രഡാമസ് പ്രവചിച്ച ആ നേതാവ് മോദിയാണെന്നായിരുന്നു പാര്‍ലമെന്റില്‍ കിരിത് സോമയ്യ പറഞ്ഞത്.

16ാം നൂറ്റാണ്ടിലാണ് നൊസ്ട്രഡാമസ് ജീവിച്ചിരുന്നത്. ഹിറ്റ്‌ലറുടെ ഉദയവും വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രണവും നൊസ്ട്രഡാമസ് പ്രവചിച്ചിരുന്നു എന്ന് പറയുന്നവരുമുണ്ട്. നേരത്തെ ഇത്തരത്തിലുള്ള “പ്രവചനം” കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജുവും നടത്തിയിരുന്നു.

നമ്മള്‍ ബജറ്റിനെ കുറിച്ച് പറയുമ്പോള്‍ അവര്‍ നോട്ട് നിരോധനത്തെ കുറിച്ച് പറയും. ഇന്ന് കൂടി അവര്‍ അത് പറഞ്ഞു. കോണ്‍ഗ്രസിനെ ഉത്തര്‍പ്രദേശില്‍ കാണാന്‍ കൂടി കഴിയുന്നില്ല. അവര്‍ക്ക് നോട്ട് നിരോധനത്തെ കുറിച്ച് പറയാന്‍ കൂടി കഴിയുന്നില്ലെന്നും കിരിത് സോമയ്യ പറഞ്ഞു.