| Friday, 10th January 2020, 9:30 pm

'സമാധാനപരമായി പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്'; ഇന്ത്യയിലെ സര്‍വകലാശാലകളിലെ അക്രമത്തെ അപലപിച്ച് നോര്‍വീജിയന്‍ വിദ്യാര്‍ത്ഥികളുടെ തുറന്ന കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നോര്‍വീജിയന്‍ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളുടെയും ഗവേഷകരുടെയും തുറന്ന കത്ത്. ഇന്ത്യയിലെ സര്‍വകലാശാലകളില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങളില്‍ ആശങ്ക അറിയിച്ചാണ് വിദ്യാര്‍ത്ഥികളും ഗവേഷകരും കത്തയച്ചത്.

നോര്‍വീജിയയിലെ വിദ്യാര്‍ത്ഥികളും ഗവേഷകരും ഇന്ത്യന്‍ സമൂഹവുമായി നിരന്തരം ഇടപെടുന്നവരാണ്. അതുകൊണ്ടു തന്നെ ഇന്ത്യന്‍ സര്‍വകലാശാലകളില്‍ നടക്കുന്ന അക്രമ സംഭവങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്ന് കത്തില്‍ പറയുന്നു.

ജനാധിപത്യം കലുഷിതമായ സാഹചര്യത്തില്‍ സമാധാനപരമായ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ നടത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭരണഘടനാപരമായ അവകാശങ്ങളുണ്ടെന്ന കാര്യം ഇന്ത്യയിലെ അധികാരികള്‍ മനസിലാക്കണം. ജെ.എന്‍.യു സര്‍വകലാശാലയില്‍ ജനുവരി അഞ്ചിന് മുഖം മറച്ച ഒരു സംഘം വിദ്യാര്‍ത്ഥികളെ അക്രമിച്ച നടപടിയില്‍ തങ്ങള്‍ ആശങ്കാകുലരാണെന്നും കത്തില്‍ വിശദീകരിക്കുന്നു.

അലിഗഡ് സര്‍വകലാശാലയും ജാമിഅ മില്ലിയയും മാത്രമല്ല, ഇന്ത്യയിലെ നിരവധി സര്‍വകലാശാലകളിലും ഇത്തരം അക്രമങ്ങള്‍ നടക്കുന്നുണ്ട്. ഈ നടപടി ഭിന്നിപ്പിക്കാനുള്ള ശ്രമിക്കുന്നതിന്റെ ഭാഗമായാണ്.

ഇത്തരം അക്രമ സംഭവങ്ങളില്‍ പ്രത്യക്ഷമായോ പരോക്ഷമായോ അക്രമികള്‍ക്കനുകൂലമായി പൊലീസ് ഇടപെടുന്നത് ദുഃഖകരമാണ്. ഇന്ത്യയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതും അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്നും കത്തില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more