| Friday, 17th November 2023, 3:16 pm

ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാൻ പ്രമേയം പാസാക്കി നോർവേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഓസ്‌ലോ: ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള പ്രമേയം അംഗീകരിച്ച് നോർവേ പാർലമെന്റ്.

ഫലസ്തീൻ രാഷ്ട്രത്തെ അടിയന്തരമായി അംഗീകരിക്കണമെന്ന ചെറു പാർട്ടികളുടെ പ്രമേയം മറികടക്കാനായിരുന്നു ഭരണ മുന്നണി കരട് അവതരിപ്പിച്ചത്. കരട് നിർദേശം വൻ ഭൂരിപക്ഷത്തോടെ പാർലമെന്റിൽ പാസാക്കി.

‘ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാൻ സർക്കാരിനോട് അസംബ്ലി ആവശ്യപ്പെടുന്നു. ഈ അംഗീകാരം സമാധാന പ്രക്രിയയ്ക്ക് പ്രയോജനകരമാകും,’ നിർദേശത്തിൽ പറഞ്ഞു.

ഐസ്‌ലാൻഡ്, സീഡൻ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, റൊമാനിയ എന്നിവരാണ് ഫലസ്തീൻ രാഷ്ട്രത്തിന് ഇതിനകം അംഗീകാരം നൽകിയിട്ടുള്ള ചില രാജ്യങ്ങൾ.

തന്റെ രാജ്യവും യൂറോപും ഫലസ്തീനെ അംഗീകരിക്കുന്നതിനായി താൻ പ്രവർത്തിക്കുമെന്ന് സ്പെയ്ൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് പാർലമെന്റിൽ പറഞ്ഞു. നവംബർ 16നാണ് സാഞ്ചെസ് വീണ്ടും അധികാരത്തിലെത്തിയത്.

ഒക്ടോബർ ഏഴ് മുതൽ ആയിരക്കണക്കിന് യൂറോപ്യന്മാർ ഫലസ്തീന് പിന്തുണ അറിയിച്ച് തെരുവുകളിൽ ഇറങ്ങിയിരുന്നു. അതേസമയം യു.എസ്, ബ്രിട്ടൻ, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ അചഞ്ചലമായ പിന്തുണയാണ് ഇസ്രഈലിന് നൽകുന്നത്.

അതേസമയം ഗസയിലെ ബോംബാക്രമണം ഇസ്രഈൽ അവസാനിപ്പിക്കണമെന്ന ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവൽ മക്രോണിന്റെ പ്രസ്താവന ഇസ്രഈൽ പ്രധാനമന്ത്രി നെതന്യാഹുവിനെ ചൊടിപ്പിച്ചിരുന്നു. മക്രോണിന് തെറ്റ് പറ്റിയെന്നും വെടിനിർത്തലിനായുള്ള സമ്മർദങ്ങൾക്ക് പാശ്ചാത്യ നേതാക്കൾ വഴങ്ങരുത് എന്നുമായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.

CONTENT HIGHLIGHT: Norway parliament adopts resolution to recognize Palestinian state

Latest Stories

We use cookies to give you the best possible experience. Learn more