പ്യോങ്യാങ്: അമേരിക്കയെ ബോംബിട്ട തകര്‍ക്കുന്ന വീഡിയോ പ്രദര്‍ശിപ്പിച്ച് ഉത്തര കൊറിയന്‍ ഭരണകൂടം. നിരന്തരം മിസൈല്‍ പരീക്ഷണങ്ങളും ആയുധ പ്രദര്‍ശനങ്ങളുമായ് യുദ്ധഭീതിയുണര്‍ത്തുന്ന രാജ്യത്തിന്റെ ഏറ്റവും ഒടുവിലത്തെ നീക്കമാണ് അമേരിക്കയെ ബോംബിട്ട് തകര്‍ക്കുന്ന വീഡിയോ പ്രദര്‍ശനം.
Also read മൂന്നര വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്ത കേസില്‍ അച്ഛനെ ബംഗളൂരു കോടതി വെറുതെവിട്ടു
ഉത്തര കൊറിയയുടെ സ്ഥാപകനായ കിം ഇല്‍ സുങ്ങിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി നടന്ന സൈനിക ആഘോഷത്തിനിടെയാണ് അമേരിക്കയില്‍ ബോംബിടുന്നതിന്റെ വീഡിയോ തയ്യാറാക്കി പ്രദര്‍ശിപ്പിച്ചത്. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെയും സൈന്യത്തിന്റെയും സാന്നിധ്യത്തിലാണ് വീഡിയോ പ്രദര്‍ശനം.
ബോംബാക്രമണത്തില്‍ തകരുന്ന അമേരിക്കയെ കണ്ട് കൈയ്യടിച്ച് സന്തോഷം പ്രകടിപ്പിക്കുന്ന പ്രസിഡന്റ് കിം ജോങ് ഉന്നിനെയും വീഡിയോയില്‍ കാണാം. യുദ്ധപ്രതീതിയുണര്‍ത്തുന്ന വാക് പോരുകള്‍കൊണ്ട് ലോക സമാധാനത്തിന് ഭീതിയുണര്‍ത്തുന്നസാഹചര്യത്തിലാണ് അമേരിക്കയെ വീണ്ടും പ്രകോപിപ്പിക്കുന്ന നടപടിയുമായി ഉത്തര കൊറിയയെത്തിയിരിക്കുന്നത്.
അമേരിക്കന്‍ നഗരത്തില്‍ ഉത്തര കൊറിയ തൊടുത്തു വിട്ട മിസൈല്‍ പതിക്കുന്നതും പൊട്ടിത്തെറിക്കുന്നതുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. എരിയുന്ന നഗരത്തില്‍ കീറിപ്പറിഞ്ഞ അമേരിക്കന്‍ പതാകയും വീഡിയോയില്‍ വ്യക്തമാണ്. ഉത്തര കൊറിയന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ചാനലിലാണ് ഈ വീഡിയോ പ്രക്ഷേപണം ചെയ്തത്.
വീഡിയോ കാണാം