| Thursday, 20th November 2014, 12:07 pm

ആണവ പരീക്ഷണം നടത്തുമെന്ന് ഉത്തരകൊറിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്


പ്യോങ്യാങ്:  അണു പരീക്ഷണം നടത്തുമെന്ന ഭീഷണിയുമായി ഉത്തരകൊറിയ. കൊറിയയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പ്രമേയം പാസാക്കിയിരുന്നു. ഇതിനോടുള്ള പ്രതികരണം ആയിട്ടാണ് കൊറിയയുടെ പുതിയ ഭീഷണി. പ്രമേയത്തെ രാജ്യത്തിനെതിരെയുള്ള ആസൂത്രിത നീക്കമെന്നാണ് കൊറിയ വിശേഷിപ്പിച്ചത്. നേരത്തെ 2006, 2009, 2013 എന്നീ വര്‍ഷങ്ങളില്‍ ഉത്തര കൊറിയ അണു പരീക്ഷണം നടത്തിയിരുന്നു.

ചൊവ്വാഴ്ചയായിരുന്നു കൊറിയയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ അപലപിച്ച് കൊണ്ട് പ്രമേയം പാസാക്കിയിരുന്നത്.കെട്ടിചമച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് പ്രമേയം പാസാക്കിയതെന്നും അമേരിക്കയുടെ ആസൂത്രിത നീക്കത്തിന്റെ ഫലമാണ് പ്രമേയം എന്നുമാണ് കൊറിയ പറഞ്ഞത്.

പ്രമേയത്തെ ചൈന, റഷ്യ, ക്യൂബ എന്നീ രാജ്യങ്ങള്‍ എതിര്‍ത്തിരുന്നു. കൊലപാതകമടക്കം നിരവധി കുറ്റാരോപണങ്ങളാണ് കൊറിയന്‍ ഭരണാധികാരികള്‍ക്കെതിരെയായി ആരോപിക്കപെട്ടിട്ടുള്ളത്.

We use cookies to give you the best possible experience. Learn more