സമാധാനം സംരക്ഷിക്കാന്‍ എന്തും ചെയ്യും; മെയ് മാസത്തോടെ ഉത്തരകൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രവും അടച്ചുപൂട്ടുമെന്ന് ദക്ഷിണകൊറിയ
world
സമാധാനം സംരക്ഷിക്കാന്‍ എന്തും ചെയ്യും; മെയ് മാസത്തോടെ ഉത്തരകൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രവും അടച്ചുപൂട്ടുമെന്ന് ദക്ഷിണകൊറിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th April 2018, 10:35 am

സോള്‍: പരസ്പരവൈര്യം കുറയ്ക്കാന്‍ ഉത്തരകൊറിയയും ദക്ഷിണ കൊറിയയും നടത്തിയ സന്ധിസംഭാഷണങ്ങള്‍ വിജയം കണ്ടതിനു പിന്നാലെ പുതിയ തീരുമാനങ്ങളുമായി ഉത്തരകൊറിയ രംഗത്ത്. നിരന്തര അണവ പരീക്ഷണം നടത്തുന്ന ഉത്തരകൊറിയയുടെ ആണവപരീക്ഷണ കേന്ദ്രം ഉടന്‍ തന്നെ അടച്ചുപൂട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതു സംബന്ധിച്ച് തന്റെ തീരുമാനം ഉത്തരകൊറിയന്‍ മേധാവി കിം ജോംഗ് ഉന്നിനെ അറിയിച്ചതായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍.ജെ.ഇന്‍ പറഞ്ഞു. ഇരു കൊറിയയകള്‍ക്കിയയിലെ സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനും സമാധാനം പുനസ്ഥാപിക്കുന്നതിനുമായി വെള്ളിയാഴ്ച ഇരു രാജ്യങ്ങളും തമ്മില്‍ സമാധാന ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയിരുന്നു.

ഇതിന്റെ ഭാഗമായി ആണവ പരീക്ഷണ കേന്ദ്രം മെയ് മാസത്തോടെ അടച്ചുപൂട്ടുമെന്ന് ഉത്തരകൊറിയന്‍ നേതൃത്വം അറിയിച്ചു. രാജ്യത്തെ പ്രമുഖ നേതാക്കളെ അറിയിച്ചുകൊണ്ടാകും ആണവ പരീക്ഷണ കേന്ദ്രം അടച്ചുപൂട്ടുകയെന്നും പ്രസ്തുത ചടങ്ങില്‍ എല്ലാ ലോക നേതാക്കന്‍മാരെയും ക്ഷണിക്കുമെന്നും ഉത്തരകൊറിയന്‍ വക്താവ്അറിയിച്ചു.


ALSO READ: ‘ബി.ജെ.പി ജയില്‍പ്പുള്ളികളുടെ പാര്‍ട്ടി’; സബ്കാ സാഥ് സബ്കാ വികാസ് അല്ല, സബ്കാ വിനാശ് ആണ് നടക്കുന്നത്; മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിദ്ധരാമയ്യ


അതേസമയം ദക്ഷിണ കൊറിയയും ഉത്തരകൊറിയയും തമ്മില്‍ ടൈം സോണ്‍ വ്യത്യാസം അരമണിക്കൂറിലധികമാണ്. ഇത് പരിഹരിച്ച് ദക്ഷിണ കൊറിയയ്ക്ക് സമാനമാക്കുമെന്ന് ഉത്തരകൊറിയ മാധ്യമങ്ങളോട് പറഞ്ഞു.

സമാധാന ചര്‍ച്ചകള്‍ ഇരു കൊറിയകള്‍ തമ്മില്‍ നടക്കുന്നതിനിടെ അതില്‍ ഇടപെടാനൊരുങ്ങുകയാണ് ട്രംപിന്റെ നേതൃത്വത്തിലുള്ള യു.എസ് ഭരണകൂടം.

കൊറിയന്‍ ഉപഭൂഖണ്ഡത്തെ ആണവ പരീക്ഷണത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ വിപുലപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു.