കിമ്മിന്റെ സഹോദരിക്കെതിരെ അന്വേഷണവുമായി ദക്ഷിണ കൊറിയ
World News
കിമ്മിന്റെ സഹോദരിക്കെതിരെ അന്വേഷണവുമായി ദക്ഷിണ കൊറിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th July 2020, 2:33 pm

സിയൂള്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദി കിം യോ ജോങിനെതിരെ അന്വേഷണവുമായി ദക്ഷിണകൊറിയ. ഇരു രാജ്യങ്ങളുടെയും സമവായ ശ്രമങ്ങളുടെ ഭാഗമായി സ്ഥാപിച്ച സഹകരണ ഓഫീസ് തകര്‍ത്തിലാണ് കിം യോ ജോങിനെതിരെ അന്വേഷണം നടത്താനൊരുങ്ങുന്നത്. കിമ്മിന്റെ പ്രതിനിധിയും പോളിസി കോര്‍ഡിനേറ്ററും പാര്‍ട്ടി ഡെപ്യൂട്ടി ഡിപാര്‍ട്മെന്റ് ചീഫുമാണ് കിം യോ ജോങ്.

സിയൂള്‍ കേന്ദ്രീകരിച്ചുള്ള ഒരു അഭിഭാഷകനില്‍ നിന്നാണ് സിയൂള്‍ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ് പ്രോസിക്യൂട്ടര്‍ക്കാണ് ക്രിമിനല്‍ കേസ് പരാതി ലഭിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് അന്വേഷണം നടത്തുന്നത്. ദക്ഷിണ കൊറിയന്‍ ഫണ്ടുപയോഗിച്ചാണ് സഹകരണ ഓഫീസ് നവീകരിച്ചതെന്നും അതിനാല്‍ ഓഫീസ് ഉത്തരകൊറിയയിലാണെങ്കിലും ഉടമസ്ഥാവകാശം ദക്ഷിണകൊറിയക്കാണെന്നുമാണ് പരാതിയില്‍ പറയുന്നത്.

ജൂണ്‍ മാസത്തിലാണ് ഉത്തരകൊറിയന്‍ അതിര്‍ത്തി നഗരമായ കെയ്‌സൊങിലെ ഓഫീസ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സമവായ ശ്രമങ്ങളുടെ ഭാഗമായി 2018 ല്‍ ഉത്തരകൊറിയന്‍ അതിര്‍ത്തിയായ കെയ്‌സൊങില്‍ സംയുക്തമായി സ്ഥാപിച്ച ഓഫീസാണിത്.

ഉത്തരകൊറിയക്കതിരെയുള്ള ലഘുലേഖകള്‍ ദക്ഷിണ കൊറിയയില്‍ നിന്നും വരുന്നതായി ബന്ധപ്പെട്ട് വന്ന തര്‍ക്കങ്ങളാണ് ഓഫീസ് തകര്‍ക്കുന്നതിലേക്ക് നയിച്ചത്. ഉത്തരകൊറിയന്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് കൊണ്ടുള്ള ലഘുലേഖകള്‍ ബലൂണുകളിലാക്കിയാണ് രാജ്യത്തേക്ക് അയച്ചത്. ബലൂണുകളിലുള്ള ലഘുലേഖകള്‍ ഉത്തരകൊറിയന്‍ ജനങ്ങള്‍ എടുത്ത് വായിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ എല്ലാ ആശയ വിനിമയവും നിര്‍ത്താന്‍ ഉത്തരകൊറിയ തീരുമാനിച്ചിരുന്നു .

ദക്ഷിണ കൊറിയക്കെതിരെ നടപടിയെടുക്കുമെന്നും അതിനായി സൈന്യത്തെ ഏര്‍പ്പാടാക്കുമെന്നും അതിര്‍ത്തിയിലെ സഹകരണ ഓഫീസ് തകര്‍ക്കുമെന്നും കിം യോങ് ജോങ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്നറിയിപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ക്കു ശേഷം ഓഫീസ് സ്‌ഫോടനത്തില്‍ തകര്‍ക്കുകയും ചെയ്തു.