| Thursday, 14th September 2017, 5:19 pm

അമേരിക്കയെ ചാരമാക്കും; ജപ്പാനെ കടലില്‍ മുക്കും; വീണ്ടും പോര്‍വിളിയുമായി ഉത്തര കൊറിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

സോള്‍: തങ്ങളുടെ ആണവായുധങ്ങള്‍ ഉപയോഗിച്ച് ജപ്പാനെ കടലില്‍ മുക്കുകയും അമേരിക്കയെ ചാരമാക്കി ഇരുട്ടിലാക്കുകയും ചെയ്യുമെന്ന് നോര്‍ത്ത് കൊറിയന്‍ സ്‌റ്റേറ്റ് ഏജന്‍സി. ആണവ പരീക്ഷണങ്ങളെത്തുടര്‍ന്ന് രാജ്യത്തിന് ഉപരോധം ഏര്‍പ്പെടുത്തിയ സന്ദര്‍ഭത്തിലാണ് അമേരിക്കക്കെതിരെ ഉത്തര കൊറിയ വീണ്ടും രംഗത്തെത്തിയത്.


Also Read: സര്‍ക്കാര്‍ അവള്‍ക്കൊപ്പം തന്നെ; ഗണേഷിന്റേത് ഇടതുമുന്നണിയുടെ അഭിപ്രായമല്ലെന്നും കോടിയേരി


ഉത്തര കൊറിയയുടെ വിദേശബന്ധങ്ങളുടെ ചുമതലയുള്ള കൊറിയ-ഏഷ്യ -പസിഫിക് പീസ് കമ്മിറ്റിയാണ് കടുത്ത നിലപാടുകളുമായി രംഗത്തെത്തിയിരിക്കുന്നത്. “ജപ്പാന്റെ നാല് ദ്വീപുകളെ അണുബോംബിട്ടു കടലില്‍ മുക്കും. ഞങ്ങളുടെ സമീപത്ത് ഇനി ജപ്പാന്റെ ആവശ്യമില്ല. അമേരിക്കയെ ചാരമാക്കി ഇരുട്ടിലാക്കും” പീസ് കമ്മിറ്റിയുടെ പ്രസ്താവനയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയുടെ ഏകാധിപത്യ നിലപാട് തിരുത്തുന്നത് വരെ അവരുമായി ഒരു വിധത്തിലുള്ള ചര്‍ച്ചകള്‍ക്കും തയ്യാറല്ലെന്നും മറ്റു രാജ്യങ്ങളുടെ പരമാധികാരത്തില്‍ അമേരിക്ക ഇടപെടേണ്ടതില്ലെന്നും പീസ് കമ്മിറ്റി പ്രസ്താവനയിലൂടെ പറഞ്ഞു.


Dont Miss: ഇത്തരം ജനദ്രോഹനയങ്ങളെ പിന്തുണക്കാനാവില്ല; കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍


മേഖലയില്‍ നിരന്തരം ആണവ പരീക്ഷഷണങ്ങള്‍ നടത്തിയതിനെത്തുടര്‍ന്നാണ് അമേരിക്ക കൊറിയക്കെതിരെ രംഗത്ത് വന്നത്. ഏറ്റവും ഒടുവിലായ ജപ്പാനുമുകളിലൂടെയും ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചിരുന്നു. അമേരിക്കന്‍ ഉപരോധത്തെ “ആപത്കാലത്തിന്റെ ഉപകരണം” എന്ന് വിശേഷിപ്പിച്ച പീസ് കമ്മിറ്റി യു.എസിന്റെ അച്ചാരം പറ്റുന്ന രാജ്യങ്ങളാണ് തങ്ങള്‍ക്കെതിരെ അണിനിരക്കുന്നതെന്നും ആരോപിച്ചു.

We use cookies to give you the best possible experience. Learn more