| Friday, 1st October 2021, 12:09 pm

ഒരാഴ്ചയ്ക്കിടയിലെ രണ്ടാമത്തെ മിസൈല്‍ പരീക്ഷണം നടത്തി ഉത്തര കൊറിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

സോള്‍: ദക്ഷിണ കൊറിയയുമായുള്ള അനുരഞ്ജന ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ആന്റി എയര്‍ക്രാഫ്റ്റ് മിസൈല്‍ പരീക്ഷണം വിജയകരമായി നടത്തി ഉത്തര കൊറിയ. ഒരാഴ്ചയ്ക്കിടെ ഉത്തര കൊറിയ നടത്തുന്ന രണ്ടാമത്തെ മിസൈല്‍ പരീക്ഷണമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്.

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പെ ഹൈപര്‍സോണിക് മിസൈല്‍ പരീക്ഷണം നടത്തിയതിന് പിന്നാലെയായിരുന്നു വ്യാഴാഴ്ചയും ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയത്.

യുദ്ധ സാഹചര്യത്തില്‍ ശ്രദ്ധേയമായ പെര്‍ഫോമന്‍സ് നടത്താന്‍ സാധിക്കുന്നതാണ് ആധുനിക സാങ്കേതികവിദ്യകളടങ്ങിയിട്ടുള്ള ആന്റി എയര്‍ക്രാഫ്റ്റ് മിസൈലെന്ന് കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ മിസൈല്‍ പരീക്ഷത്തില്‍ പങ്കെടുത്തിരുന്നില്ല എന്നും പകരം ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം പാക് ജോങ് ഷാഒന്‍ ആണ് പരീക്ഷണത്തിന് നേതൃത്വം നല്‍കിയതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സാധാരണയായി ഉത്തര കൊറിയ നടത്തുന്ന മിസൈല്‍ പരീക്ഷണങ്ങള്‍ ദക്ഷിണ കൊറിയ, ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ടെങ്കിലും വ്യാഴാഴ്ചത്തേത് പുറത്ത് വിട്ടിരുന്നില്ല. താരതമ്യേന പ്രാധാന്യം കുറഞ്ഞ ഒരു ആയുധ പരീക്ഷണമായിരുന്നു വ്യാഴാഴ്ചത്തേത് എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: North Korea has successfully fired a new anti-aircraft missile

We use cookies to give you the best possible experience. Learn more