ന്യൂദല്‍ഹി: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുര, നാഗലാന്റ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്ത് വരുന്നു.
ത്രിപുരയില്‍ 28 സീറ്റില്‍ ബി.ജെ.പി മുന്നില്‍ നില്‍ക്കുമ്പോള്‍ 19 സീറ്റില്‍ സി.പി.എം-കോണ്‍ഗ്രസ് സഖ്യത്തിന് മുന്‍തൂക്കമുണ്ട്. ത്രിപുരയില്‍ ആദ്യം നിലനിര്‍ത്തിയ ലീഡ് തുടരാന്‍ ബി.ജെ.പിക്ക് ആയില്ല. ആകെ 60 സീറ്റുകളിലേക്കാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
അതേസമയം മേഘാലയയില്‍ എന്‍.പി.പി മുന്നില്‍ നില്‍ക്കുന്നു. 25 സീറ്റുകളില്‍ എന്‍.പി.പിയും 8 സീറ്റില്‍ ബി.ജെ.പിയും 9 സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസും മുന്നില്‍ നില്‍ക്കുന്നു. മേഘാലയയില്‍ ആകെ 60 സീറ്റുള്ളതില്‍ 59 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
കോണ്‍റാഡ് സാങ്മയുടെ എന്‍.പി.പി (നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി), ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയാണ് പ്രധാനമായും മത്സരരംഗത്തുള്ളത്.
നാഗാലാന്‍ഡില്‍ ബി.ജെ.പി തന്നെയാണ് മുന്നില്‍. ആകെ 60 സീറ്റുകളില്‍ 47 എണ്ണത്തില്‍ ബി.ജെ.പി ലീഡ് ചെയ്യുന്നു. എന്‍.പി.എഫ് 3 സീറ്റിലും മറ്റുള്ളവര്‍ പത്ത് സീറ്റിലും മുന്നിലാണ്.
content highlight: north east election updates