ന്യൂദല്‍ഹി: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുര, നാഗലാന്റ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്ത് വരുന്നു.
ത്രിപുരയില്‍ 28 സീറ്റില്‍ ബി.ജെ.പി മുന്നില്‍ നില്‍ക്കുമ്പോള്‍ 19 സീറ്റില്‍ സി.പി.എം-കോണ്‍ഗ്രസ് സഖ്യത്തിന് മുന്‍തൂക്കമുണ്ട്. ത്രിപുരയില്‍ ആദ്യം നിലനിര്‍ത്തിയ ലീഡ് തുടരാന്‍ ബി.ജെ.പിക്ക് ആയില്ല. ആകെ 60 സീറ്റുകളിലേക്കാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
അതേസമയം മേഘാലയയില്‍ എന്‍.പി.പി മുന്നില്‍ നില്‍ക്കുന്നു. 25 സീറ്റുകളില്‍ എന്‍.പി.പിയും 8 സീറ്റില്‍ ബി.ജെ.പിയും 9 സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസും മുന്നില്‍ നില്‍ക്കുന്നു. മേഘാലയയില്‍ ആകെ 60 സീറ്റുള്ളതില്‍ 59 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.