#VT14; മെഗാ പ്രിൻസ് വരുൺ തേജിനൊപ്പം നോറ ഫത്തേഹി
Entertainment
#VT14; മെഗാ പ്രിൻസ് വരുൺ തേജിനൊപ്പം നോറ ഫത്തേഹി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 26th July 2023, 2:10 pm

മെഗാ പ്രിൻസ് വരുണിന്റെ പതിനാലാം ചിത്രത്തിൽ അഭിനയിക്കാൻ നോറ ഫത്തേഹിയും. വൈര എന്റർടൈന്മെന്റ്സിന്റെ ബാനറിൽ മോഹൻ ചെറുകുരി, ഡോ.വിജേന്ദർ റെഡ്‌ഡി തീങ്കല എന്നിവർ നിർമിച്ച് പലാസ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കരുണ കുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രം വരുൺ തേജിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമായിരിക്കും.

മീനാക്ഷി ചൗധരിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നോറ ഫത്തേഹി ചിത്രത്തിന്റെ ചിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് അവതരിപ്പിക്കുന്നത്.
ചിത്രത്തിലെ ഒരു സ്‌പെഷ്യൽ ഗാനത്തിലും നോറ എത്തുന്നുണ്ട്.

1960 കാലഘട്ടത്തിലെ വിശാഖപട്ടണത്തെയാണ് ചിത്രം ഒരുക്കുന്നത്. അറുപതുകളുടെ ഫീൽ കിട്ടാനായുള്ള കഠിന ശ്രമത്തിലാണ് ചിത്രത്തിലെ അണിയറപ്രവർത്തകർ. ഹൈദരാബാദിൽ 27ന് ചിത്രത്തിന്റെ ലോഞ്ചിങ്ങ് ചടങ്ങുകൾ നടക്കും. സിനിമയിലെ ബാക്കിയുള്ള അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും അന്ന് പ്രഖ്യാപിക്കും. പി.ആർ.ഒ – ശബരി.

Content Highlights: Nora Fatehi in Varun Tej’s movie