ഉച്ചഭക്ഷണതൊഴില്‍ മേഖല സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര നീക്കം: സമരക്കാര്‍ക്ക് നേരെ പൊലീസ് ആക്രമണം
national news
ഉച്ചഭക്ഷണതൊഴില്‍ മേഖല സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര നീക്കം: സമരക്കാര്‍ക്ക് നേരെ പൊലീസ് ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th August 2018, 8:47 pm

ആന്ധ്രാപ്രദേശ്: ഉച്ചഭക്ഷണതൊഴില്‍ മേഖല സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ സമരത്തില്‍ പൊലീസ് ആക്രമണം. ആന്ധ്രാപ്രദേശിലെ കാക്കിനടയിലായിരുന്നു സമരം സംഘടിപ്പിച്ചിരുന്നത്.

ഉച്ചഭക്ഷണതൊഴിലാളികളുടെ തൊഴില്‍ ഇല്ലാതാക്കുന്ന വിധത്തില്‍ ഈ മേഖലയിലേക്കും സ്വകാര്യവല്‍ക്കരണം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചത്.

ധനകാര്യ മന്ത്രി യനമല രാമകൃഷ്ണുഡുവിന്റെ ക്യാമ്പ് ഓഫീസ് പരിസരത്ത് കുത്തിയിരിപ്പ് സമരം നടത്തുകയിരുന്നു പ്രതിഷേധക്കാര്‍. എന്നാല്‍ സമരക്കാരുടെ ആവശ്യങ്ങള്‍ വകവെക്കാതെ ഇവരെ ക്രൂരമായി അക്രമിക്കുകയും അറസ്റ്റ് ചെയ്യുകയുമാണ് പൊലീസ് ചെയ്തത്.

പൊലീസ് ആക്രമണത്തില്‍ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ മുന്‍ കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്ന സ്വരൂപാ റാണി അടക്കമുള്ള സമരക്കാര്‍ക്ക് പരിക്കേറ്റു.