ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നതിന് പിന്നാലെ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി നോണ്‍സെന്‍സ് മോദി ക്യാമ്പയിന്‍. ഇതിനോടകം ലക്ഷക്കണക്കിന് പേരാണ് ട്വിറ്ററില്‍ നോണ്‍സെന്‍സ് മോദി ഹാഷ് ടാഗില്‍ ട്വീറ്റുകള്‍ രേഖപ്പെടുത്തിയത്.
പാളിപ്പോയ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലും രാജ്യം നേരിടുന്ന സാമ്പത്തിക തളര്‍ച്ചയിലും രാഷ്ട്രീയ അരക്ഷിതത്വത്തിലുമെല്ലാം രോഷം പ്രകടിപ്പിച്ചുകൊണ്ടുള്ള ട്വീറ്റുകളാണ് വലിയ രീതിയില്‍ റീട്വീറ്റ് ചെയ്യപ്പെടുന്നത്.
Since Corona, @narendramodi has
🔸$1 billion loan from World Bank
🔸$1.5 billion loan taken from ADB
🔸₹20,000+ cr PM Cares fraud
🔸21 days of fuel rate increase
🔸18% Tax on Sanitizers
🔸20L Crore fake package#Nonsense_Modi is focused on filling the coffers of Ambani & BJP— Srivatsa (@srivatsayb) July 21, 2020
-Failed Demonetisation
-Punishing GST
-Communalised Politics
-Draconian Laws -CAA/NRC, UAPA, PSA
-Weakened Institutions
-Delhi Pogrom
-Arrested HR Activists
-Highest Unemployment
-Sinking Economy
-Increasing Prices
-Secret PMCARES
-Enslaved Media
-Andhbhakt Trolls#Nonsense_Modi pic.twitter.com/brDvwYvnTO— Raza Khan (@Raza_AKhan) July 21, 2020
Modiji has helped 150 countries to fight Covid-19 , except India !!#Nonsense_Modi #Nonsensemodi pic.twitter.com/VfQajnjZHc
— MV (@Vignesh_TNPYC) July 21, 2020
You are not sensing the situation of this country, so please go back & open a tea stall immediately.
#Nonsense_Modi pic.twitter.com/msPjhEs8f5
— AC (@Veniceofeast) July 21, 2020
ഈ രാജ്യത്തിന് ഉതകുന്ന ഭരണാധികാരിയല്ല താങ്കള്‍. തിരികെപ്പോയി ചായക്കട തുടങ്ങുന്നതാണ് നല്ലതെന്നും പലരും ട്വീറ്റ് ചെയ്തിട്ടുണ്ട്.
മോദി സര്‍ക്കാരിന്റെ ഭരണകാലത്ത് നടത്തിയ പ്രധാന പരിഷ്‌കരണങ്ങള്‍ക്കെതിരെയും ട്വിറ്ററില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. മോദി ഭരണകാലത്ത് വിദ്വേഷം പ്രചരിപ്പിക്കുകയും, മാധ്യമങ്ങളെ അടിമകളാക്കുകയുമാണ് ചെയ്തതെന്നാണ് ചിലര്‍ പറയുന്നത്.
നോട്ട് നിരോധനം, എന്‍.ആര്‍.സി, പൗരത്വ നിയമം, കാര്‍ഷിക വിരുദ്ധ നയം, അഴിമതി എന്നിവയ്‌ക്കെതിരെയും വലിയ തോതില്‍ വിമര്‍ശനം ഉയരുന്നുണ്ട്.