ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മിന്നും പ്രകടനമാണ് കാഴിഞ്ഞ ദിവസം ചെല്‍സി കാഴ്ച്ചവെച്ചത്. വോള്‍വ്‌സിനെ രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കാണ് ചെല്‍സി പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ഹാട്രിക് നേടിയ നോനി മധുവേക്കയാണ് ടീമിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത്. താരത്തിന് പുറമെ കോള്‍ പാല്‍മര്‍ ഒരു ഗോളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഫെലിക്‌സ്, ജാക്ക്‌സണ്‍ എന്നിവര്‍ ഓരോ ഗോളുകള്‍ വീതവുമാണ് നേടിയത്.
എന്നാല്‍ സൂപ്പര്‍ താരമായ നോനി അടുത്തിടെ ഒരു വിവാദത്തില്‍ ഏര്‍പ്പെട്ടിരുന്നു. വോള്‍വര്‍ഹാംപ്ട്ടണ്‍ ഒരു നശിച്ച സ്ഥലമാണ് എന്ന് അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറഞ്ഞതിന് ശേഷമാണ് വിവാദം ആളിക്കത്തിയത്. എതിര്‍ ടീമിനെയും അവരുടെ നഗരത്തെയും അധിക്ഷേപിച്ചതിന് താരം മാപ്പുപറയേണ്ടി വന്നിരുന്നു.
‘എന്റെ പ്രവര്‍ത്തിയില്‍ വേദനിച്ചവരോട് ഞാന്‍ മാപ്പ് പറയുന്നു. മാനുഷികപരമായ ഒരു തെറ്റ് മാത്രമാണ് അത്. ഞാന്‍ ഒരിക്കലും മോശമായ രീതിയില്‍ ഉദ്ദേശിച്ചിട്ടില്ല. അതൊരു ആക്‌സിഡന്റ് ആയിരുന്നു. വോള്‍വ്ര്‍ഹാംപ്ട്ടന്‍ ഒരു മികച്ച നഗരമാണ് എന്ന് എനിക്കുറപ്പാണ്. കൂവലുകള്‍ ഞാന്‍ പ്രതീക്ഷിച്ചതാണ്. അത് മത്സരത്തിന്റെ ഭാഗമാണ്. ഇത്തരം സമ്മര്‍ദങ്ങള്‍ക്കിടയിലും കളിക്കാന്‍ നമ്മള്‍ പഠിക്കേണ്ടതുണ്ട്,’ നോനി മധുവേക്ക പറഞ്ഞു.
ചെല്‍സിക്കൊപ്പം തന്നെ മികച്ച പ്രകടനമായിരുന്നു വോള്‍വ്‌സും കാഴ്ചവെച്ചത്. എന്നാല്‍ ഗോള്‍ നേടാനുള്ള അവസരങ്ങള്‍ അവര്‍ പാഴാക്കുകയായിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ചെല്‍സിയുടെ അടുത്ത മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസായിട്ടാണ്.
Content Highlight: Noni Madueke Talking About His Instagram Post