| Sunday, 21st May 2023, 4:04 pm

'ഇവരാരും പൊലീസിനെ പേടിച്ച് പാലത്തിന്റെ മുകളില്‍ നിന്ന് ചാടി വെള്ളത്തില്‍ മുങ്ങി മരിച്ചവരല്ല,' പാംപ്ലാനിക്ക് മറുപടിയുമായി സന്ദീപാനന്ദ ഗിരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രക്തസാക്ഷികളെ അപമാനിക്കുന്ന വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്ക് മറുപടിയുമായി സ്വാമി സന്ദീപാനന്ദ ഗിരി.

മഹാത്മാ ഗാന്ധിയുടെ മൃതശരീരം, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, യേശു ക്രിസ്തു എന്നിവരുടെ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് അദ്ദേഹം പ്രതികരിച്ചത്.

‘ഇവരാരും പൊലീസിനെ പേടിച്ച് പാലത്തിന്റെ മുകളില്‍ നിന്ന് ചാടി വെള്ളത്തില്‍ മുങ്ങി മരിച്ചവരല്ല,’ എന്ന കമന്റോട് കൂടിയാണ് അദ്ദേഹം ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

രാഷ്ട്രീയ രക്തസാക്ഷികള്‍ കണ്ടവനോട് അനാവശ്യമായി കലഹിക്കാന്‍ പോയി മരിച്ചവരാണെന്നും ചിലര്‍ പ്രകടനത്തിനിടയില്‍ പൊലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് വീണ് മരിച്ചവരാണെന്നുമാണ് പാംപ്ലാനി പറഞ്ഞത്. കണ്ണൂര്‍ ചെറുപുഴയില്‍ ഇന്നലെ നടന്ന കെ.സി.വൈ.എം യുവജന ദിനാഘോഷ പരിപാടിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം.

അപ്പോസ്തലന്‍മാരുടെ രക്തസാക്ഷിത്വത്തെ പ്രകീര്‍ത്തിക്കുന്നതിനിടയിലാണ് അദ്ദേഹം രാഷ്ട്രീയ രക്തസാക്ഷികളെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയിരിക്കുന്നത്.

‘രാഷ്ട്രീയ രക്തസാക്ഷികള്‍ കണ്ടവനോട് അനാവശ്യമായി കലഹിക്കാന്‍ പോയി മരിച്ചവരാണ്. ചിലര്‍ പ്രകടനത്തിനിടയില്‍ പൊലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്നും വീണ് മരിച്ചവരാണ്. എന്നാല്‍ അതുപോലെയല്ല, ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന അപ്പോസ്തലന്‍മാര്‍, അവര്‍ രാജ്യത്തിന് വേണ്ടിയും, രാജ്യത്തിന്റെ സുസ്ഥിരമായ വളര്‍ച്ചക്ക് വേണ്ടിയും സ്നേഹത്തിനും ത്യാഗത്തിനും വേണ്ടി ബലിയര്‍പ്പിച്ചവരാണ്’എന്നാണ് അദ്ദേഹം പറഞ്ഞത്.

എന്നാല്‍ പാംപ്ലാനിയുടെ ഈ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് ഇതിനോടകം തുടക്കമിട്ടിട്ടുണ്ട്.

content highlight: ‘None of these people jumped from the top of the bridge and drowned in the water because they were afraid of the police,’ replied Sandeepananda Giri to Plampani.

We use cookies to give you the best possible experience. Learn more