| Tuesday, 3rd March 2020, 10:24 pm

'നിങ്ങള്‍ പരസ്യമായി മാംസം കഴിച്ചതാണ് എല്ലാത്തിനും കാരണം, വേഗം കൊറോണയോട് മാപ്പ് പറയൂ'; തെലങ്കാനയില്‍ കൊറോണ വന്നത് മന്ത്രിമാര്‍ മാംസം കഴിച്ചതിനാലെന്ന് ഹിന്ദുമഹാസഭാ പ്രസിഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തെലങ്കാനയിലുള്ളവര്‍ മാംസാഹാരം കഴിക്കുന്നതിനാലാണ് അവിടെ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ഹിന്ദുമഹാസഭാ പ്രസിഡന്റ് ചക്രപാണി മഹാരാജ്. ഇന്ത്യയില്‍ കൂടുതല്‍ പേരും സസ്യാഹാരികളായതിനാല്‍ കൊറോണ വൈറസ് പ്രചരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘കൊറോണ വൈറസിന് പ്രധാനകാരണം ജീവികളെ കൊല്ലുന്നതാണ്. എനിക്കറിയാം ആളുകള്‍ക്ക് ഞാന്‍ പറയുന്നത് വിശ്വാസമുണ്ടാകില്ല.’

നോണ്‍ വെജ് ഭക്ഷണങ്ങള്‍ കഴിക്കുന്ന തെലങ്കാന മന്ത്രിമാര്‍ പരസ്യമായി ജീവികളെ കൊല്ലുകയാണ്. ജീവികളുടെ കരച്ചില്‍ കേട്ടാണ് കൊറോണ വൈറസ് അവരെ സഹായിക്കാന്‍ ഇന്ത്യയിലേക്ക് വന്നത്- ചക്രപാണി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘യാഗം പോലുള്ള പരമ്പരാഗത ആചാരങ്ങള്‍ ഉള്ളതുകൊണ്ടാണ് കൊറോണ ഇന്ത്യ വിട്ടത്. എന്നാല്‍ തെലങ്കാന മന്ത്രിമാരുടെ നിഷേധസ്വഭാവവും അഹങ്കാരവും കാരണം കൊറോണയെ വെല്ലുവിളിച്ചു. അവര്‍ പരസ്യമായി ചിക്കന്‍ കഴിച്ചു. അതുകൊണ്ട് ഈ മന്ത്രിമാര്‍ കൊറോണയോട് മാപ്പ് പറയണം. അല്ലെങ്കില്‍ ആര്‍ക്കും തടയാന്‍ കഴിയാത്ത മഹാദുരന്തമുണ്ടാകും’, ചക്രപാണി കൂട്ടിച്ചേര്‍ത്തു.

എല്ലാവരും സസ്യാഹാരവും ഗോമൂത്രവും ശീലമാക്കിയാല്‍ കൊറോണയെ ‘തുരത്താമെന്നും’ അദ്ദേഹം പറഞ്ഞു. സസ്യാഹാരികള്‍ നിലവില്‍ പേടിക്കേണ്ടതില്ലെങ്കിലും ഗോമൂത്രം ഒരു മുന്‍കരുതല്‍ എന്ന നിലയ്ക്ക് ശീലമാക്കാമെന്നും അദ്ദേഹം പറഞ്ഞു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more