മതമൗലിക വാദികളുടെ ജനാധിപത്യ സങ്കല്‍പ്പങ്ങള്‍
Discourse
മതമൗലിക വാദികളുടെ ജനാധിപത്യ സങ്കല്‍പ്പങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th July 2013, 5:41 pm

സാമാന്യം വിവരമുള്ള അച്ചന്‍ എന്നു നാം കരുതിയിരുന്ന പോള്‍ തേലക്കാട്ട് പറഞ്ഞത് മതചിഹ്നമായതുകൊണ്ടാണ് തട്ടത്തിനു വിലക്കു വന്നത് എന്നാണ്. ളോഹയണിഞ്ഞ അച്ചന്‍മാരും ശിരോവസ്ത്രമണിഞ്ഞ കന്യാസ്ത്രീകളും ഉള്ള കേരളത്തിലെ ഒരു സ്‌കൂളില്‍, അതും ഗവണ്മെന്റിന്റെ ശമ്പളം പറ്റുന്ന സ്‌കൂളില്‍ ഇതു നടക്കുമെങ്കില്‍ നമ്മുടെ സമൂഹം എത്തിച്ചേര്‍ന്നു നില്‍ക്കുന്ന ഭയാനകമായ പതനത്തെയാണ് അത് സൂചിപ്പിക്കുന്നത്.


line

എസ്സേയ്‌സ്/ ടി.കെ ഉമ്മര്‍

line

[]ആലുവ നിര്‍മ്മല ഹൈസ്‌ക്കൂളില്‍ മുസ്‌ലീം പെണ്‍കുട്ടികള്‍ ശിരോവസ്ത്രമണിഞ്ഞതിന്റെ പേരില്‍ പ്രവേശനം തടഞ്ഞ മാനേജ്‌മെന്റ് നടപടി ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

ജമാഅത്തെ ഇസ്‌ലാമിയുടെ വനിതാവിഭാഗം പെണ്‍ കുട്ടികള്‍ അതിനെതിരെ മാര്‍ച്ചു നടത്തി. മാധ്യമങ്ങളും വ്യക്തിയുടെ വസ്ത്രധാരണത്തിനുള്ള അവകാശത്തെക്കുറിച്ചു ചര്‍ച്ച ചെയ്യുകയുണ്ടായി.[]

സാമാന്യം വിവരമുള്ള അച്ചന്‍ എന്നു നാം കരുതിയിരുന്ന പോള്‍ തേലക്കാട്ട് പറഞ്ഞത് മതചിഹ്നമായതുകൊണ്ടാണ് തട്ടത്തിനു വിലക്കു വന്നത് എന്നാണ്. ളോഹയണിഞ്ഞ അച്ചന്‍മാരും ശിരോവസ്ത്രമണിഞ്ഞ കന്യാസ്ത്രീകളും ഉള്ള കേരളത്തിലെ ഒരു സ്‌കൂളില്‍, അതും ഗവണ്മെന്റിന്റെ ശമ്പളം പറ്റുന്ന സ്‌കൂളില്‍ ഇതു നടക്കുമെങ്കില്‍ നമ്മുടെ സമൂഹം എത്തിച്ചേര്‍ന്നു നില്‍ക്കുന്ന ഭയാനകമായ പതനത്തെയാണ് അത് സൂചിപ്പിക്കുന്നത്.

ഈ ഹിമാലയന്‍ വിഡ്ഢിത്തത്തിലൂടെ ജമാഅത്തെ ഇസ്‌ലാമിയെപ്പോലൊരു സംഘടനയ്ക്ക് മനുഷ്യാവകാശത്തെക്കുറിച്ചു വാചകമടിക്കാനുള്ള നല്ലൊരു സന്ദര്‍ഭമാണ് കൃസ്ത്യന്‍ മാനേജ്‌മെന്റ് ഒരുക്കിക്കൊടുത്തത്.

വിവാഹപ്രായത്തിന്റെ കാര്യത്തില്‍ മുസ്‌ലീം സംഘടനകളില്‍ ഭൂരിഭാഗത്തിനും ഒരൊറ്റ അഭിപ്രായം തന്നെയാണെങ്കിലും കാന്തപുരം മാത്രമേ അതു തുറന്നു പറഞ്ഞ് പരിഹാസ്യത സ്വയം ഏറ്റെടുക്കാന്‍ തയ്യാറായുള്ളു.

സെക്കുലര്‍ എന്നു നാം കരുതുന്ന ഈ കേരളത്തില്‍ അതും പൊതുവെ വളരെ പ്രായോഗികമായി കാര്യങ്ങളെ കാണുന്നവരെന്നു നാം വിചാരിച്ചിരുന്ന കൃസ്ത്യന്‍ സമൂഹത്തില്‍ നിന്നും ഇത്തരമൊരു പ്രതികരണം എങ്ങിനെ വന്നു ചേര്‍ന്നു എന്നത് ഗൗരവമായി ആലോചിക്കേണ്ടതാണ.

പല സമുദായ വിദ്യാലയങ്ങളും അവരവരുടെ മതാത്മകമായ ആചാരങ്ങള്‍ സ്‌കൂളുകളില്‍ നിര്‍ബന്ധപൂര്‍വം കൊണ്ടു വരുന്ന പ്രവണത ഈ അടുത്തകാലത്ത് വ്യാപകമായിത്തീര്‍ന്നിട്ടുണ്ട്.

ഒരു തട്ടം എന്തുകൊണ്ട് മറ്റു മതക്കാര്‍ക്ക് ഇത്രയധികം അലോസരങ്ങള്‍ സൃഷ്ടിക്കുന്നു? സംസ്‌കൃതചിത്തനെന്നു നാം കരുതുന്ന പോള്‍ തേലക്കാട്ടിനെപ്പോലൊരു അച്ചന്‍ അത്തരമൊരഭിപ്രായം പ്രകടിപ്പിച്ചാല്‍  ആ സമുദായം അന്യസമുദായങ്ങളുടെ ആചാര രീതികളെ എത്ര അസഹിഷ്ണുതയോടെയാണ് നോക്കിക്കാണുന്നത് എന്നതിന്റെ ഉദാഹരണമായല്ലേ നാം എടുക്കേണ്ടത്.

സത്യത്തില്‍ ഈ അസഹിഷ്ണുത കുറച്ചു വര്‍ഷങ്ങളിലൂടെ പതുക്കെ രൂപപ്പെട്ടു വന്നതാണ്. കേരളത്തിന്റെ നവോത്ഥാനത്തില്‍ പ്രധാന പങ്കു വഹിച്ചിരുന്നത് വായനശാലകളും സാംസ്‌കാരിക സംഘങ്ങളും  ഭിന്നസമൂഹങ്ങള്‍ ഇടകലര്‍ന്നു പഠിക്കുന്ന വിദ്യാലയങ്ങളുമൊക്കെയായിരുന്നു.

ക്ഷേത്ര പ്രവേശനത്തെക്കാള്‍ ഒരു സമൂഹത്തെ മുന്നോട്ടു നയിച്ചത് സ്‌കൂള്‍ പ്രവേശമായിരുന്നു. അതിലൂടെയായിരുന്നു സംസ്‌കാരസമന്വയത്തിന്റെ നാനാര്‍ത്ഥങ്ങള്‍ ഒരു ജനത പഠിച്ചു തുടങ്ങിയത്.

അടുത്തടുത്തിരുന്നപ്പോഴാണ് തങ്ങള്‍ അടിസ്ഥാന പരമായി ഒന്നാണെന്ന് ജനത തൊട്ടറിഞ്ഞത്. ഈ അനുഭവങ്ങള്‍ രൂപപ്പെടുത്തിയ  പൊതുവിദ്യാലയങ്ങളില്‍ നിന്ന് പിന്‍വലിഞ്ഞ് അവരവരുടെ സമുദായ വിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ ചേക്കേറാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി.

ഈ ജാതിമത സമുദായ സ്‌കൂളുകളില്‍ നിന്നു വരുന്ന കുട്ടികള്‍ക്ക് അന്യമതസ്ഥരെ അവരുടെ ആചാര രീതികളെ എങ്ങിനെ സഹിഷ്ണുതയോടെ കാണാന്‍ കഴിയും? നവോത്ഥാനം മുന്നോട്ടു വെച്ച മൂല്യങ്ങളുടെ വിപരീത ദിശയിലാണ് നാം നീങ്ങിക്കൊണ്ടിരിക്കുന്നത് എന്നത് ആലോചിക്കേണ്ട വസ്തുതയാണ്.

പല സമുദായ വിദ്യാലയങ്ങളും അവരവരുടെ മതാത്മകമായ ആചാരങ്ങള്‍ സ്‌കൂളുകളില്‍ നിര്‍ബന്ധപൂര്‍വം കൊണ്ടു വരുന്ന പ്രവണത ഈ അടുത്തകാലത്ത് വ്യാപകമായിത്തീര്‍ന്നിട്ടുണ്ട്.

അന്യ മതസ്ഥര്‍ക്ക് ഇത് അലോസരമായി തോന്നുന്നതോടെ അവര്‍ സ്വമേധയാ അവിടെനിന്നും ഒഴിഞ്ഞു പോകും. രാവിലെ പൊതുവായ പ്രാര്‍ഥനയ്ക്കു പകരം ഭജനയോ സൂര്യനമസ്‌കാരമോ ആവുമ്പോള്‍, ഉച്ചയൂണു കഴിക്കും മുമ്പ് പരിശുദ്ധകന്യാമറിയത്തോടുള്ള പ്രാര്‍ഥന ഉയരുമ്പോള്‍, മദ്രസയും സ്‌കൂളും ഒന്നായി മാറുമ്പോള്‍ മറ്റു മതങ്ങളിലെ കുട്ടികള്‍ക്ക് അന്യത അനുഭവപ്പെടുന്നു.

സത്യത്തില്‍ ഇത്തരം ചെയ്തികളിലൂടെ മറ്റു സമുദായങ്ങളെ സൂത്രത്തില്‍ ഒഴിവാക്കുകയാണ് മാനേജ്‌മെന്റുകള്‍ ചെയ്യുന്നത്. പലമതക്കാര്‍ ഇടപഴകുന്ന പൊതു വിദ്യാലയങ്ങളില്‍ നിന്നു വരുന്ന കുട്ടിയുടെയും മതവിദ്യാലയങ്ങളില്‍ നിന്നു വരുന്ന കുട്ടികളുടെയും മനോഘടന, കാഴ്ചപ്പാടുകള്‍ എല്ലാം വത്യസ്തമായിരിക്കും.

ഒരു പാശ്ചാത്യനോ അറബിയോ നമ്മുടെ നാട്ടിലെത്തി  ഒരു തെയ്യം കാണുന്നുവെന്നിരിക്കട്ടെ. വളരെ പ്രാകൃതമായ അസംബന്ധമായ ഒന്നായി അവരതിനെ കണ്ടേക്കാം.

മുസ്‌ലീം സമൂഹത്തെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത ഒരാള്‍ ആ സമൂഹത്തില്‍ ചെന്നെത്തിയാല്‍ അവരുടെ നമസ്‌കാരം കണ്ട് ഈ തലകുത്തിമറിയലെന്തു വിചിത്രമെന്ന് അല്‍ഭുതം കൂറിയേക്കാം.

എന്നാല്‍ കേരളത്തിലെ ഒരു വ്യക്തിക്ക് ഇത് അപരിചിതമായോ അലോസരമായോ തോന്നാത്തത് ഭിന്ന സമുദായങ്ങളുടെ ഇടകലരലിലൂടെ നേടിയ സംസ്‌കാരം കൊണ്ടാണ്.

 


പറഞ്ഞു വന്നത് ആലുവ നിര്‍മ്മല സ്‌കൂളിലെ ശിരോവസ്ത്ര നിരോധനത്തെക്കുറിച്ചാണല്ലോ. അതുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്‌ലാമിയുടെ ബൗദ്ധിക വക്താക്കളില്‍ പ്രമുഖനായ ശ്രീ സി ദാവൂദ് മാധ്യമത്തില്‍ എഴുതിയ ലേഖനമാണ് ഇക്കാര്യത്തെക്കുറിച്ച് കൂടുതലായി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.


secularism1

കേരളീയ നവോത്ഥാനത്തിന്റെ ഏറ്റവും പ്രധാന സവിശേഷതകളിലൊന്ന്  ഈ സാംസ്‌കാരികസമന്വയമായിരുന്നു. ഇത് അവന്റെ ലോകത്തെ വിശാലമാക്കുകയും സങ്കുചിതമായ ജാതി സമുദായ അഭിമാനബോധത്തില്‍ നിന്ന് അവനെ കുറെയൊക്കെ മുക്തനാക്കുകയും ചെയ്തു. ഈ സമന്വയം സംഭവിക്കാത്തതു കൊണ്ടാണ് തമിഴ്‌നാട്ടില്‍ ഒരു ഇളവരശന്റെയും ദിവ്യയുടെയും പ്രണയത്തിന്റെ പേരില്‍ ഗ്രാമങ്ങള്‍ തന്നെ ചുട്ടുകരിക്കപ്പെട്ടത്.[]

പറഞ്ഞു വന്നത് ആലുവ നിര്‍മ്മല സ്‌കൂളിലെ ശിരോവസ്ത്ര നിരോധനത്തെക്കുറിച്ചാണല്ലോ. അതുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്‌ലാമിയുടെ ബൗദ്ധിക വക്താക്കളില്‍ പ്രമുഖനായ ശ്രീ സി ദാവൂദ് മാധ്യമത്തില്‍ എഴുതിയ ലേഖനമാണ് ഇക്കാര്യത്തെക്കുറിച്ച് കൂടുതലായി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ദാവൂദ് തന്റെ ലേഖനത്തില്‍ ഉന്നയിക്കുന്ന പ്രധാന വാദമുഖങ്ങള്‍ ഇവയാണ്.

1. ഒരു മീറ്റര്‍ നീളം വരുന്ന തട്ടം എന്ന തുണിക്കഷണത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ 1879 നു ശേഷം 2009 ല്‍ സാര്‍ക്കോസി ഫ്രാന്‍സില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും വിളിച്ചു കൂട്ടി. പൊതു ഇടങ്ങളില്‍ ശിരോവസ്ത്രം നിരോധിക്കുന്നതിന്റെ ഭാഗമായിരുന്നു അത്.

2. തട്ടമിട്ടതിന്റെ പേരില്‍ മുസ്‌ലീം പെണ്‍കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നത് കേരളത്തില്‍ വ്യാപകമാണ്.

3. തട്ടം ധരിക്കല്‍ പോലുള്ള പ്രശ്‌നത്തെ മതമൗലിക വാദികള്‍ വര്‍ഗീയ പ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടു വരാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ഗവണ്‍മെന്റ് ഉത്തരവ് മുസ്‌ലിം വിരുദ്ധമാണ്.

4. ഇത്തരം പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരുന്നത് മുസ്‌ലീങ്ങളില്‍ ജനാധിപത്യപരമായ കാഴ്ച്ചപ്പാട്  വര്‍ദ്ധിച്ചതു കൊണ്ടാണ്.

5. ഫാദര്‍ പോള്‍ തേലക്കാട്ട് മാനേജ്‌മെന്റ് നടപടിയെ ന്യായീകരിച്ചു.

6. ബ്രിട്ടണില്‍ വര്‍ഷം ശരാശരി 50000 പേര്‍ ഇസ്‌ലാം മതം സ്വീകരിക്കുന്നു.

ആദ്യമേതന്നെ പറയട്ടെ നിര്‍മ്മല ഹൈസ്‌കൂള്‍ മാനേജ്‌മെന്റിന്റെ നടപടി നിര്‍മ്മലം എന്നപേരിനു നേര്‍ വിപരീതമാണ് എന്നതില്‍ ഒരു തര്‍ക്കവുമില്ല. തീര്‍ച്ചയായും വസ്ത്ര ധാരണത്തിനുള്ള വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടിയാണത്.

സ്വതന്ത്രമായി ചിന്തിക്കുന്ന ഏതൊരു വ്യക്തിയും സി ദാവൂദിന്റെ  അഭിപ്രായത്തോടു യോജിക്കും. എന്നാല്‍ പച്ചക്കോട്ടു വിവാദത്തില്‍ അദ്ദേഹം എന്തെങ്കിലും ഒരു നിലപാട് സ്വീകരിച്ചതായി നമുക്കറിയില്ല.

അതില്‍ പങ്കുചേര്‍ന്ന ഇടതുപക്ഷത്തെയോ വിഎസിനെയോ ഈ മനുഷ്യാവകാശപ്രശ്‌നത്തില്‍ കാണാത്തത് അവര്‍ മുസ്‌ലിം വിരുദ്ധരായതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു വെക്കുന്നുണ്ട്.

ഇടതുപക്ഷത്തെ  സംബന്ധിച്ച് മതപരമായ അവകാശങ്ങളെക്കാള്‍ ജനാധിപത്യപരമായ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുക എന്നതാണ് മുഖ്യം. തട്ടം ധരിക്കാനുള്ള അവകാശം മതപരമായ അവകാശവും ധരിക്കാതിരിക്കാനുള്ളത് മതാതീതമായ ജനാധിപത്യ അവകാശവുമാണ്.

മതപരമായ അവകാശങ്ങള്‍ വെച്ചു പുലര്‍ത്താന്‍ അനുവാദമുള്ള ഇന്ത്യപോലുള്ള രാജ്യത്ത് അതിനെ നിഷേധിക്കുന്ന നിലപാട് ഇടതുപക്ഷം വെച്ചു പുലര്‍ത്തുകയില്ലെന്നുറപ്പ്.


താലിബാന്റെ നയവും വ്യത്യസ്തമല്ല. സിയാഭരണകൂടത്തെയും താലിബാനെയും പിന്തുണക്കുന്ന സമീപനമാണ് ദീവൂദിന്റെ സംഘത്തിനുള്ളത്. ബംഗ്ലാദേശില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെ സ്വതന്ത്രമായ ആശയപ്രചരണം നടത്തുന്നവരെ ജയിലിലടക്കമമെന്നു ആക്രോശിച്ചു കൊണ്ട് തെരുവുകളെ യുദ്ധക്കളമാക്കുകയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തിലുള്ള വര്‍ഗീയ സംഘടനകള്‍.


nikolas-sarkozi

സാര്‍ക്കോസിയുടെ നീക്കം വീണ്ടും അധികാരത്തിലെത്താന്‍ ഏതൊരു രാഷ്ടീയക്കാരനും നടത്തുന്ന ഗൂഢനീക്കങ്ങളില്‍ ഒന്നു മാത്രമായിരുന്നു. ഫ്രാന്‍സില്‍ പത്തു ശതമാനം മുസ്‌ലീങ്ങളാണ്.[]

യൂറോപ്പിലെവിടെയും മുസ്‌ലീങ്ങള്‍ക്കിടയില്‍ വര്‍ഗീയമായ ഉണര്‍വ് രൂപപ്പെട്ടു വരുന്നത് (9/11 നു ശേഷം പ്രത്യേകിച്ചും) പൊതുവെ മതപരത കുറഞ്ഞ അവിടുത്തെ ഭൂരിപക്ഷ സമൂഹത്തില്‍ അലോസരമുണ്ടക്കുന്നുണ്ട്.

അതില്‍ത്തന്നെ വംശീയമായി ചിന്തിക്കുന്ന വലതുപക്ഷ സമൂഹത്തിന്റെ വോട്ടു നേടി വീണ്ടും അധികാരത്തില്‍ വരാമെന്നതായിരുന്നു സര്‍ക്കോസിയുടെ നീക്കം. എന്നാല്‍ ഫ്രഞ്ചു ജനത അദ്ദേഹത്തെ നിര്‍ദ്ദയം തള്ളിക്കളയുകയാണുണ്ടായത്.

സര്‍ക്കോസി നിരോധിച്ചത് ശിരോ വസ്ത്രം മാത്രമായിരുന്നില്ല കുരിശുമാല, ജൂതത്തൊപ്പി, സിക്ക് തലപ്പാവ് തുടങ്ങിയവയെല്ലാമായിരുന്നു. അതും പൊതു സ്‌കൂളുകളിലായിരുന്നു.

സര്‍ക്കൊസി ശിരോവസ്ത്രത്തെ ഉപയോഗിച്ചതു പോലെ തന്നെയാണ് ബിജെപി ബാബ്‌രി പള്ളിയെയും മോഡി കൂട്ടക്കൊലകളെയും ഉപയോഗിച്ചത്. ഇസ്‌ലാമിസ്റ്റുകളും ജനപിന്തുണ നേടാന്‍ ഇതേ പാത തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്.

സിയാവുല്‍ഹക്ക് അധികാരത്തിലെത്തിയപ്പോള്‍ ആദ്യം ചെയ്തത് ശരീഅത്ത് എന്ന പേരില്‍ സ്ത്രീകളുടെ വസ്ത്രധാരണരീതിയില്‍ കാര്‍ക്കശ്യം കൊണ്ടു വരികയായിരുന്നു.

താലിബാന്റെ നയവും വ്യത്യസ്തമല്ല. സിയാഭരണകൂടത്തെയും താലിബാനെയും പിന്തുണക്കുന്ന സമീപനമാണ് ദീവൂദിന്റെ സംഘത്തിനുള്ളത്. ബംഗ്ലാദേശില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെ സ്വതന്ത്രമായ ആശയപ്രചരണം നടത്തുന്നവരെ ജയിലിലടക്കമമെന്നു ആക്രോശിച്ചു കൊണ്ട് തെരുവുകളെ യുദ്ധക്കളമാക്കുകയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തിലുള്ള വര്‍ഗീയ സംഘടനകള്‍.

u.sഇക്കാര്യത്തിലും അവര്‍ അഭിപ്രായം പറയില്ല. കാരണം മനുഷ്യാവകാശം എന്നത് മുസ്‌ലീങ്ങളുടെ അവകാശം മാത്രമാണ് വര്‍ഗീയ ചിന്തകര്‍ക്ക്. സെക്കുലറിസത്തിന്റെ പേരില്‍ ഫ്രഞ്ച് ഗവണ്മെന്റ് സ്വീകരിച്ച അതേ മൗലികവാദ നിലപാടുതന്നെയാണ് ആധുനിക തുര്‍ക്കിയുടെ പിതാവായ കമാല്‍ പാഷയും സ്വീകരിച്ചത്.

പശ്ചാത്യവല്‍ക്കരണത്തിന്റെ ഭാഗമായി പൊതു സ്ഥലങ്ങളില്‍ ശിരോവസ്ത്രം നിരോധിച്ച അദ്ദേഹത്തിന്റെ നടപടിയോടുള്ള പ്രതിഷേധത്തെ വളര്‍ത്തിക്കൊണ്ടു വന്നാണ് ഇസ്‌ലാമിസ്റ്റുകള്‍ അവിടെ അധികാരം നേടിയത്.
രസകരമായ ഒരു വസ്തുത തുര്‍ക്കി ഭരിക്കുന്നത്  ഇസ്‌ലാമിസ്റ്റുകളാണെങ്കിലും തീര്‍ത്തും അനിസ്‌ലാമികമായ ഒരു നിയമം ഇപ്പോഴും അവിടെ നിലനില്‍ക്കുന്നുണ്ട് എന്നതാണ്.

പൂര്‍വിക സ്വത്തില്‍ ആണിനും പെണ്ണിനും അവിടെ തുല്യാവകാശമാണ്. ഇസ്‌ലാമിക നിയമമനുസരിച്ച് പെണ്ണിന് പകുതി അവകാശമേയുള്ളു. 90 ശതമാനവും മുസ്‌ലീങ്ങളുള്ള ഈ രാജ്യത്ത് സെക്കുലറിസത്തിന്റെ ഒരു ശക്തമായ ധാര നിലനില്‍ക്കുന്നു എന്നത് കമാല്‍പാഷയുടെയും അനന്തരഗാമികളുടെയും വലിയ നേട്ടം തന്നെയാണ്.

അവര്‍ കൊണ്ടുവന്ന  ആധുനികമായ ഈ നേട്ടങ്ങളില്‍ നിന്ന് മാറി ഇസ്‌ലാമിന്റെ പേരില്‍ ശരിഅത്തിലെ സ്വത്തുനിയമം തിരിച്ചു കൊണ്ടു വരാന്‍ അവിടുത്തെ സ്ത്രീസമൂഹം സമ്മതിക്കുമോ എന്നു കണ്ടറിയണം.

പ്യൂബര്‍ട്ടിയാണ് ഇസ്‌ലാമില്‍ വിവാഹത്തിന്റെ അടിസ്ഥാനം എന്ന വാദം  ഉന്നയിക്കാന്‍ ഇവിടെ ആരും മുതിര്‍ന്നില്ല എന്നത് നമ്മുടെ സമൂഹം നേടിയ നവോത്ഥാന മൂല്യങ്ങള്‍ മുസ്ലിം സമൂഹവും പങ്കു വെക്കുന്നതു കൊണ്ടാണ്.

മറ്റൊരു മുസ്ലിം ഭൂരിപക്ഷരാജ്യത്താണെങ്കില്‍ ഇത്തരമൊരു ചര്‍ച്ചയ്‌ക്കേ പ്രസക്തിയുണ്ടവില്ല. കാരണം ആയിഷാബീവിക്ക് പത്തു വയസ്സില്‍ താഴെയുള്ളപ്പോഴാണല്ലോ നബി വിവാഹം കഴിച്ചത് എന്ന് വാദിക്കാന്‍ അവിടെ  അനേകം കാന്തപുരങ്ങളുണ്ടാവും.

ഇവിടെ അദ്ദേഹം പോലും 16 വയസ്സാക്കണം എന്നല്ലേ പറഞ്ഞുള്ളൂ. ഭാഗ്യം. ഇത്തരം കാര്യങ്ങള്‍ പൊതു ഇടങ്ങളില്‍ ചര്‍ച്ചയാവുമ്പോഴാണ് ഒരു സമൂഹം തങ്ങളെ മറ്റു സമൂഹങ്ങളുമായി താരതമ്യം ചെയ്യുകയും ഉള്ളിലെ ജീര്‍ണ്ണതകളെ തിരിച്ചറിയുകയും ചെയ്യുന്നത്.

ഇസ്‌ലാം മുന്നോട്ടു വെക്കുന്ന മറ്റു പല ആദര്‍ശങ്ങളെയും തമസ്‌ക്കരിച്ച് പതിനാറു വയസ്സില്‍ കല്യാണം കഴിക്കുന്നത് നിയമ വിധേയമാക്കണം എന്നൊക്കെ വാദിക്കുന്നത് കാലത്തില്‍ നിന്നും നമ്മുടെ സമൂഹം ആര്‍ജിച്ച ആധുനിക മൂല്യബോധങ്ങളില്‍ നിന്നും പിന്നോട്ടു സഞ്ചരിക്കലാണ്.


ജനാധിപത്യപരമായ കാഴ്ചപ്പാട് എന്നതിനെക്കാള്‍ വര്‍ഗീയമായി ഒന്നിച്ചു നില്‍ക്കാനുള്ള പ്രവണതയാണ് മുസ്ലിങ്ങളില്‍ കൂടുതളായി വളര്‍ന്നു വന്നിട്ടുള്ളത്. ബാബരി മസ്ജിദിന്റെ പതനം ഉണ്ടാക്കിയ മുറിവുകള്‍, അതിനോടുള്ള അതി വൈകാരികപ്രതികരണങ്ങള്‍, വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ശേഷം ലോകവ്യാപകമായി അമേരിക്ക സൃഷ്ടിച്ച മുസ്ലിം വിരുദ്ധത ഇവയെല്ലാമാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. വര്‍ഗീയതയെ ജനാധിപത്യമെന്നുതെറ്റിദ്ധരിക്കുന്നതു ശരിയല്ല.


muslimsതുര്‍ക്കിയിലെ പ്രസിദ്ധമായ ജസിം പാര്‍ക്ക്, ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മ്മാണത്തിന്റെ ഭാഗമായി നശിപ്പിക്കാനൊരുങ്ങുന്നതിനെതിരെയുണ്ടായ വലിയ പ്രക്ഷോഭം വലിയ വാര്‍ത്താ പ്രാധാന്യം നേടുകയുണ്ടായല്ലോ.

പാര്‍ക്കുകള്‍, കളിസ്ഥലങ്ങള്‍, വായനശാലകള്‍ തുടങ്ങിയ പൊതുഇടങ്ങളുള്ള സ്ഥലങ്ങള്‍ നിരീക്ഷിച്ചു നോക്കൂ. വര്‍ഗീയമായ ചേരിതിരിവുകള്‍ ഇത്തരമിടങ്ങളില്‍ വളരെ കുറവായിരിക്കും. എന്നാല്‍ ഒത്തുചേരാന്‍ പള്ളികളുണ്ടെങ്കില്‍ ഇസ്‌ലാമിസ്റ്റുകള്‍ക്കെന്തിനു പാര്‍ക്ക്.[]

2. തട്ടമിട്ടതിന്റെ പേരില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ അപമാനിക്കപ്പെടുന്നത് അപലപനീയമാണ്, സംശയമില്ല. അതിനെക്കാള്‍കൂടുതല്‍ ശരിയായി തട്ടം ധരിക്കുന്നുണ്ടോ എന്നു നോക്കാന്‍  സദാചാരപ്പോലീസുകാരായ വിദ്യാര്‍ഥികളും ടീച്ചര്‍മാരും മുസ്ലിം ഭൂരിപക്ഷ സ്‌കൂളുകളിലുണ്ട് എന്ന കാര്യവും ദാവൂദ് അറിഞ്ഞിരിക്കണം.

അവിടെ അദ്ദേഹത്തിന് മതത്തിന്റെ നിയമം സ്വീകരിക്കാം. മറുപുറത്ത് ജനാധിപത്യവും ഉപയോഗിക്കാം. ജമാഅത്തെ ഇസ്ലാമിക്കാര്‍ക്ക് ഇന്ത്യന്‍ ജനാധിപത്യം  നല്‍കുന്ന സ്വാതന്ത്ര്യം ചെറുതൊന്നുമല്ല.

3. തട്ടവും തൊപ്പിയുമെല്ലാം വര്‍ഗീയമായ ചേരിതിരിവിനു വേണ്ടി ഉപയോഗിക്കുകയും സംഘര്‍ഷങ്ങളുണ്ടാക്കാന്‍ സാധ്യത സൃഷ്ടിക്കുകയും ചെയ്യുന്ന ഒരന്തരീക്ഷം ഇവിടെ നിലനില്‍ക്കുന്നുണ്ട് എന്നത് യാഥാര്‍ഥ്യമാണ്.

ഉദാഹരണങ്ങള്‍ ഏറെയുണ്ട്. ഭൗതികവിദ്യാഭ്യാസം തീരെയില്ലാത്ത, പൊതുസാമൂഹികജീവിതസ്പന്ദനം ഒട്ടുമറിയാത്ത ചില മൗലവിമാര്‍ തൊപ്പിയിടാന്‍ സ്വമേധയാ താല്‍പര്യമില്ലാത്ത കുട്ടികളെപ്പോലും തൊപ്പിയണിയിച്ച് സ്‌കൂളിലേക്കയച്ച് പ്രശ്‌നമുണ്ടാക്കുന്നത് പലയിടങ്ങളിലും നടന്നിട്ടുണ്ട്.

വടക്കേമലബാറില്‍ ചില സി.പി.ഐ.എം ഭൂരിപക്ഷ സ്ഥലങ്ങളില്‍ മണ്ഡലക്കാലത്ത് ഹിന്ദു വര്‍ഗീയ വാദികള്‍ കറുപ്പുടുപ്പിച്ച് കുട്ടികളെ സ്‌കൂളിലേക്കയച്ച് പ്രശ്‌നമുണ്ടാക്കിയിട്ടുണ്ട്.

തങ്ങളുടെ ഐഡിയോളജി ലോഞ്ച് ചെയ്യാന്‍ വേണ്ടി ഇതുപോലുള്ള സന്ദര്‍ഭങ്ങളാണ് ഹിന്ദു മുസ്ലിം വര്‍ഗീയവാദികള്‍ സമര്‍ഥമായി ഉപയോഗിക്കുന്നത്.

twoഇതോടൊപ്പം  തന്നെ നമ്മുടെ പൊതുബോധം എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് ഒരുദാഹരണം പറയട്ടെ. വടക്കേ മലബാറിലെ തൊട്ടടുത്തുള്ള രണ്ടു സ്‌കൂളുകള്‍. ഒരിടത്ത് 90 ശതമാനം മുസ്‌ലിം അധ്യാപകരും വിദ്യാര്‍ഥികളും. അതേപോലെ തൊട്ടടുത്ത സ്‌കൂളില്‍ 90 ശതമാനം ഹിന്ദു സമൂഹത്തില്‍പെട്ട അധ്യാപകരും വിദ്യാര്‍ഥികളും.

ഒന്നാം സ്‌കൂളില്‍ പല കുട്ടികളും തൊപ്പിയണിഞ്ഞു വരാറുണ്ട്. അതിനെ അവര്‍ സ്വാഭാവികമായാണ് കാണാറുള്ളത്. എന്നാല്‍ ന്യൂനപക്ഷ ഹിന്ദു സമൂഹത്തിലെ ഒരു കുട്ടി മണ്ഡലകാലത്ത് കറുത്ത മുണ്ടുടുത്തു വന്നപ്പോള്‍ എല്ലാവര്‍ക്കും വല്ലാത്തൊരലോസരം.

ഇതുതന്നെ ഇപ്പുറത്തെ സ്‌കൂളിലും സംഭവിച്ചു. എത്രയോ കാലമായി കുട്ടികള്‍ മണ്ഡലക്കാലത്ത് കറുത്ത വസ്ത്രമിട്ടു വരുന്നു. ആര്‍ക്കും അതില്‍ അനൗചിത്യം തോന്നിയില്ല. എന്നാല്‍ ഒരു മുസ്‌ലിം കുട്ടി തൊപ്പിയണിഞ്ഞു വന്നപ്പോള്‍ അധ്യാപകര്‍ക്ക് അത് ഉള്‍ക്കൊള്ളാനേ കഴിയുന്നില്ല.

അത് യൂണിഫോമിനെ ലംഘിക്കലല്ലേ എന്ന സംശയം. ഇതൊരു സാങ്കല്‍പ്പിക കഥയല്ല. ഓരോ വ്യക്തിയുടെയും ശരികള്‍ എങ്ങിനെ രൂപപ്പെടുന്നു എന്നു തിരിച്ചറിയാനാണ്  ഇത് ഉദാഹരിച്ചത്.

അതോടൊപ്പം ഇത്തരത്തില്‍  തന്നെയാണോ നമ്മുടെ ശരികള്‍ രൂപപ്പെടേണ്ടത് എന്നും  നാം സ്വയം തിരിച്ചറിയേണ്ടതുണ്ട്. (കൂടുതല്‍ വിവരങ്ങള്‍ക്ക്  പച്ചക്കുതിര ഡിസംബര്‍ ലക്കത്തില്‍ വന്ന  തകര്‍ത്ത പള്ളി ഉയരുന്ന ചിഹ്നഗോപുരങ്ങള്‍ എന്ന ലേഖനം ഉച്ചാടനം എന്ന ബ്ലോഗില്‍ വായിക്കുക.)

4. ജനാധിപത്യപരമായ കാഴ്ചപ്പാട് എന്നതിനെക്കാള്‍ വര്‍ഗീയമായി ഒന്നിച്ചു നില്‍ക്കാനുള്ള പ്രവണതയാണ് മുസ്ലിങ്ങളില്‍ കൂടുതളായി വളര്‍ന്നു വന്നിട്ടുള്ളത്. ബാബരി മസ്ജിദിന്റെ പതനം ഉണ്ടാക്കിയ മുറിവുകള്‍, അതിനോടുള്ള അതി വൈകാരികപ്രതികരണങ്ങള്‍, വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ശേഷം ലോകവ്യാപകമായി അമേരിക്ക സൃഷ്ടിച്ച മുസ്ലിം വിരുദ്ധത ഇവയെല്ലാമാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. വര്‍ഗീയതയെ ജനാധിപത്യമെന്നുതെറ്റിദ്ധരിക്കുന്നതു ശരിയല്ല.

 

muslim

5. ഫാദര്‍ പോള്‍ തേലക്കാട്ട് മതപുസ്തകങ്ങള്‍ക്കപ്പുറം ചിലതു വായിക്കുകയും പൊതുസമൂഹത്തിനു സ്വീകാര്യമായ അഭിപ്രായങ്ങള്‍ പറയുകയും ചെയ്യുന്ന വ്യക്തിയാണ്. അദ്ദേഹം നിര്‍മ്മല സ്‌കൂളിന്റെ നടപടിയെ ന്യായീകരിച്ചാല്‍ മറ്റുള്ളവരുടെ കാര്യം എന്തു പറയാന്‍? നിഗൂഢവര്‍ഗീയതയാണ് കൃസ്ത്യന്‍സഭകളുടെ സവിശേഷത.[]

ആന്തരികമായി പ്രായോഗികതയില്‍ ഊന്നി പാശ്ചാത്യ വ്യക്തിവാദ സമീപനം സ്വീകരിച്ച് അതിജീവനത്തിനു വേണ്ടി ഏതറ്റം വരെപോകുമ്പോഴും ബാഹ്യമായി കേരളീയമായ/ഭാരതീയമായ ചിഹ്നങ്ങള്‍ എല്ലാം തന്നെ സമര്‍ഥമായി  ഉപയോഗിച്ച് പൊതു സമ്മിതി നേടിയെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞിട്ടുണ്ട്.

കേരളത്തിനൊരു കൃസ്ത്യന്‍ മുഖ്യമന്ത്രിയെ ഉള്‍ക്കൊള്ളാനാവും. എന്തിന് കെ.എം മാണി പോലും ഇന്നു സമ്മതനാണ്. എന്നാല്‍ ഒരു മുസ്‌ലീം മുഖ്യമന്ത്രിയെ ഉള്‍ക്കൊള്ളാനാവുമോ എന്നതു സംശയമാണ്.

ആ ബോധം സൃഷ്ടിച്ചതില്‍ വൈകാരികതയ്ക്കടിപ്പെട്ട മുസ്ലിം മത,രാഷ്ട്രീയ നേതൃത്വങ്ങളുടെ പങ്ക് വളരെ വലുതാണ്. കേരള കോണ്‍ഗ്രസ് മുസ്ലിം ലീഗ് എന്നീ രണ്ടു രാഷ്ട്രീയ പാര്‍ട്ടികള്‍ എടുത്തു നോക്കിയാല്‍ മതവുമായി, സഭകളുമായി  ശക്തമായ ബന്ധം നിലനില്‍ക്കുന്നത് കേരളാ കോണ്‍ഗ്രസിലാണെന്നു കാണാന്‍ പറ്റും

കൃസ്ത്യന്‍ സഭകള്‍ പോലെ ശക്തമായ കേന്ദ്രീകൃത ഘടന മുസ്ലിം സമൂഹത്തിനില്ല. ലീഗിന് എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ അത് പണച്ചാക്കുകളും പ്രമാണി വര്‍ഗവുമായാണ്.

കൃസ്ത്യന്‍ സഭകള്‍ പോലെ ശക്തമായ കേന്ദ്രീകൃത ഘടന മുസ്ലിം സമൂഹത്തിനില്ല. ലീഗിന് എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ അത് പണച്ചാക്കുകളും പ്രമാണി വര്‍ഗവുമായാണ്.

നിലവിളക്കിനെയും മറ്റും വിമര്‍ശിച്ച് കോലാഹലമുണ്ടാക്കുമെങ്കിലും മുസ്‌ലിം സമൂഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ വൈകാരികതയില്‍ ഊന്നിയ അവരുടെ മനസ്സ്   ഹിന്ദുമനസ്സിനോട് അത്രമേല്‍ ചേര്‍ന്നു നില്‍ക്കുന്നതുമാണ് എന്നു കാണാന്‍ പറ്റും.

വര്‍ഗീയത അടിസ്ഥാനപരമായി ഒന്നു തന്നെയെങ്കിലും അതിന്റെ സ്വഭാവത്തില്‍ വ്യതിയാനങ്ങളുണ്ട്. ബുദ്ധിശൂന്യത, പ്രകടനാത്മകത, വൈകാരികത, അസഹിഷ്ണുത, അമിതപ്രതികരണം, നശീകരണാത്മകത ഇവയൊക്കെ കേരളത്തിലെ മുസ്‌ലിം വര്‍ഗീയതയുടെ സവിശേഷതകളാണ്.

ഏറെക്കുറെ ഹിന്ദു വര്‍ഗീയതയും ഇതിനോടു ചേര്‍ന്നു നില്‍ക്കുന്നു. എന്നാല്‍ കൃസ്ത്യന്‍ വര്‍ഗീയത പൊതുവെ പരോക്ഷവും പ്രായോഗികവും അതിജീവനത്വര നിറഞ്ഞതുമാണ്.

പഴയ കാലത്തെപ്പോലെ തെമ്മാടിക്കുഴികളോ സഭാവിലക്കുകളോ ഇന്നൊരു അവിശ്വാസിയെ കാത്തിരിക്കുന്നില്ല. കാലത്തിനനുസരിച്ച് നീങ്ങാനുള്ള അസാധാരണമായ മെയ്‌വഴക്കവും തങ്ങളുടെ മതപരമായ അജണ്ടകളെ പ്രച്ഛന്നമാക്കി വെക്കാനുള്ള കഴിവും അവര്‍ ചരിത്രം നല്‍കിയ പാഠങ്ങളില്‍ നിന്നും ആര്‍ജിച്ചിട്ടുണ്ട്.

ഒരു സി.ജെ തോമസോ, എം.പി പോളോ പോഞ്ഞിക്കര റാഫിയോ ഇനി ഉണ്ടാകാനിടയില്ലാത്തവിധം തങ്ങളുടെ കാര്‍ക്കശ്യത്തെ ലഘൂകരിക്കാനും ഒരു കുഞ്ഞാടും വഴിതെറ്റിപ്പോകാതിരിക്കാനുമുള്ള ഒരു സവിശേഷമായ ഫ്‌ളക്‌സിബിലിറ്റി ഇന്ന് കൃസ്ത്യന്‍ സഭകള്‍ കൈവരിച്ചിട്ടുണ്ട്.

പൊന്‍കുന്നം വര്‍ക്കിക്ക് നന്നേ വാര്‍ദ്ധക്യത്തില്‍ അന്ത്യകൂദാശ കൊടുക്കാന്‍ പലതവണ അച്ചന്‍മാര്‍ ശ്രമിച്ചതാണ്. മരണം മുന്നിലെത്തിയപ്പോഴും വര്‍ക്കി പതറിയില്ല. അച്ചന്‍മാരെ പരിഹസിച്ചോടിച്ചു.

കിട്ടിയാല്‍ സഭയ്ക്കതു ചരിത്രത്തിലെ ഏറ്റവും വലിയ പരസ്യം. പോയാല്‍ അല്‍പ്പം ഇളിഭ്യത. കമ്മ്യൂണിസ്റ്റായ മത്തായി ചാക്കോയെപ്പോലും മരണ സന്ദര്‍ഭം മുതലെടുത്ത് തങ്ങളുടേതാക്കി മാറ്റാനുള്ള ബുദ്ധി അച്ചന്‍മാര്‍ പ്രയോഗിച്ചതു നാം കണ്ടതാണ്.

ഇവിടെ മുസ്ലിം പൗരോഹിത്യമാണെങ്കില്‍ എപ്പോള്‍ ഊരുവിലക്കിയെന്നു ചോദിച്ചാല്‍ മതി. ഈ ക്ഷമയും അതിജീവനത്വരയും പ്രായോഗികതയും കൃസ്തുമതത്തിന്റെ സവിശേഷതയാണ്.

 


മനുഷ്യനെ സൃഷ്ടിച്ചത് കളിമണ്ണില്‍ നിന്നാണ്, ആദമാണ് ആദിമ മനുഷ്യന്‍ എന്നൊക്കെ കൃസ്തു മതവിശ്വാസികള്‍ പഠിക്കുന്നുണ്ട്, വിശ്വസിക്കുന്നുമുണ്ട്. എന്നാല്‍ ആ വിശ്വാസവും വെച്ച് ആരെയും വെല്ലുവിളിക്കാനോ തര്‍ക്കിക്കാനോ ഇറങ്ങിപ്പുറപ്പെടുന്ന മൗഢ്യം അവര്‍ കാണിക്കാറില്ല.


facebookഫേസ്ബുക്കില്‍ വരുന്ന ചര്‍ച്ചകള്‍ ഇതിന് നല്ലൊരു ഉദാഹരണമായി എടുക്കാവുന്നതാണ്. അവിടെ ഏറ്റവും വിമര്‍ശിക്കപ്പെടുന്നത് ഇസ്‌ലാം മതമാണ്. ഭൂമി ഉണ്ടായിട്ട് 6000 വര്‍ഷം മാത്രമേ ആയുള്ളു, മനുഷ്യനെ സൃഷ്ടിച്ചത് കളിമണ്ണില്‍ നിന്നാണ്, ആദമാണ് ആദിമ മനുഷ്യന്‍ എന്നൊക്കെ കൃസ്തു മതവിശ്വാസികള്‍ പഠിക്കുന്നുണ്ട്, വിശ്വസിക്കുന്നുമുണ്ട്.[]

എന്നാല്‍ ആ വിശ്വാസവും വെച്ച് ആരെയും വെല്ലുവിളിക്കാനോ തര്‍ക്കിക്കാനോ  ഇറങ്ങിപ്പുറപ്പെടുന്ന മൗഢ്യം അവര്‍ കാണിക്കാറില്ല. അതാണവരുടെ വിജയ രഹസ്യം.  കക്കരുത്, കളവു പറയരുത്, മോഷ്ടിക്കരുത് തുടങ്ങി മനുഷ്യജീവിതത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ ചില നിയമങ്ങള്‍ മാത്രമേ കൃസ്തുമതം മുന്നോട്ടു വെക്കുന്നുള്ളു.

ബാക്കിയെല്ലാം അവര്‍ പല പല ചരിത്രസന്ദര്‍ഭങ്ങളില്‍ നിന്നും സ്വീകരിച്ചു. എന്നാല്‍ ഇസ്‌ലാം മതത്തിന്റെ ഒരു സവിശേഷത അത് താരതമ്യേന ആധുനികമായതു കൊണ്ടും കച്ചവടസമൂഹത്തില്‍ രൂപപ്പെട്ടതുകൊണ്ടും ജീവിതത്തെസംബന്ധിച്ച സമഗ്രമായ ഏറെ നിയമങ്ങള്‍ അതിനു വഹിക്കേണ്ടി വന്നു.

പ്രാകൃതമായ  ഗോത്രവര്‍ഗങ്ങള്‍ക്കിടയിലായതു കൊണ്ട് അത് ഏറെ കര്‍ക്കശമാവുകയും ചെയ്തു.  കാലത്തിനൊപ്പം ഈ നിയമങ്ങളെ പരിഷ്‌ക്കരിക്കാനുള്ള സാധ്യതകള്‍ അതിലുണ്ടായിരുന്നിട്ടു കൂടി യാഥാസ്ഥിതികവും പുരുഷ കേന്ദ്രിതവുമായാണ് പിന്നീട് അത് വികസിച്ചു വന്നത്.

മറ്റു മതങ്ങളെപ്പോലെ ഫ്‌ലക്‌സിബിലിറ്റി ഇസ്ലാമിനു നഷ്ടപ്പെടാനുള്ള കാരണം ഇതല്ലാതെ മറ്റെന്താണ്? സിയാവുദ്ദീന്‍ സര്‍ദാര്‍, ഈയടുത്ത കാലത്ത് അന്തരിച്ച അസ്ഗര്‍ അലി എഞ്ചിനീയര്‍ തുടങ്ങിയവര്‍ ഇസ്ലാമിക പ്രത്യയ ശാസ്ത്രത്തെ കാലത്തിനനുസൃതമായി വായിച്ചെടുക്കാന്‍ ശ്രമിച്ചവരാണ്. എന്നാല്‍ ഈ മഹാ പണ്ഡിതന്മാര്‍ക്ക് ഭൂരിപക്ഷ സമൂഹത്തില്‍ ഒരു ചലനവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.

സനാതനമെന്നു പഠിച്ചു വെക്കപ്പെട്ട ഈ മധ്യകാല നിയമങ്ങളും ആധുനികതയും തമ്മിലുള്ള സംഘര്‍ഷമാണ് മുസ്ലിം സമൂഹത്തിന്റെ പ്രതിസന്ധി.

സനാതനമെന്നു പഠിച്ചു വെക്കപ്പെട്ട ഈ മധ്യകാല നിയമങ്ങളും ആധുനികതയും തമ്മിലുള്ള സംഘര്‍ഷമാണ് മുസ്ലിം സമൂഹത്തിന്റെ പ്രതിസന്ധി. അമ്പും വില്ലും പോലുള്ള മധ്യകാല ആയുധങ്ങള്‍ ഉപയോഗിച്ച്  ഫേസ്ബുക്കിലും മറ്റും പോരാടുന്ന അനേകം മുസ്ലിംമതവാദികളെ നമുക്കു കാണാം.

നിരീശ്വരവാദികളും (അതില്‍ തന്നെ ഹിന്ദു, കൃസ്ത്യന്‍, മുസ്ലിം നിരീശ്വര വാദികളുണ്ട്.) ഹിന്ദു,കൃസ്ത്യന്‍ മതക്കാരും അതില്‍ത്തന്നെയുള്ള വര്‍ഗീയവാദികളും എല്ലാം ഒത്തു ചേര്‍ന്നു ദണ്ഡുമുതല്‍ മിസൈല്‍ വരെയുള്ള ആയുധങ്ങളുമായി ഈ പാവത്താനെ ആക്രമിക്കുന്ന കാഴ്ച സൈബര്‍ സ്‌പേസില്‍ സാധാരണമാണ്.

ആകാശത്തു കൂടിപ്പോകുന്ന അടി കോണികയറി വാങ്ങിയാലേ സമാധാനമാവൂ എന്ന നിര്‍ബന്ധബുദ്ധിയോടെ എല്ലാ ചൂണ്ടയിലും അവന്‍ കൃത്യമായി കൊത്തുകയും ചെയ്യും.

വളരെ പെട്ടെന്ന് വ്രണപ്പെടുന്ന, പ്രകോപിതനാവുന്ന അവന്‍ അക്രാമകമായ നിലപാടുകളിലേക്കും തെറികളിലേക്കും പെട്ടെന്നു ചുവടുമാറും. വളരെ പെട്ടെന്നു വികാരം വ്രണപ്പെടുക, തെറി പറയുക, കൊഞ്ഞനം കുത്തുക, കടിക്കുക, മാന്തുക, കരഞ്ഞു ബഹളം വെക്കുക, അക്രാമകമാവുക തുടങ്ങിയ സ്വഭാവ വിശേഷങ്ങള്‍ നിങ്ങള്‍ക്കു കാണാന്‍ കഴിയുക വകതിരിവ് ആകാത്ത കുട്ടികളിലാണ്.

അതുകൊണ്ടു തന്നെയാണ് അവരെ പാവത്താന്‍മാര്‍ എന്നു വിശേഷിപ്പിച്ചതും. ഹിന്ദു മുസ്ലിം വര്‍ഗീയ വാദികള്‍ക്ക് ഒരൊറ്റ സ്വഭാവമാണിവിടെ. (യുക്തിവാദം ഒരു മതമാക്കി മാറ്റിയവരിലും ഇതേമനോഭാവം കാണുന്നുണ്ട്.) മതത്തിന്റെ മാത്രമല്ല, അതിനുള്ളില്‍ത്തന്നെ ജിന്ന്, തലമുടി തുടങ്ങി പലതിന്റെ പേരിലുമുള്ള ഉള്‍പ്പോരുകള്‍ കൊണ്ട് സൈബര്‍ലോകത്തെ മലീമസമാക്കാന്‍ മുസ്ലിം സമുദായത്തിലെ ഓരോ ഗ്രൂപ്പുകളും മല്‍സരിക്കുകയാണ്.

ഇത്തരം സഭാ പിരിവുകളും സംഘര്‍ഷങ്ങളും കൃസ്തു മതത്തിലുമുണ്ട്. എന്നാല്‍ ഏതെങ്കിലും ഒരു കൃസ്തുമതവിശ്വാസി തന്റെ മതവിശ്വാസവുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യം ഫേസ്ബുക്കിലിട്ടലക്കിയിട്ടുണ്ടോ? സംശയമാണ്.

british-muslimഎന്നാല്‍ ഹിന്ദുവര്‍ഗീയവാദികളുടെയും മുസ്ലിം വര്‍ഗീയവാദികളുടെയും വിഷവമനത്തിനുള്ള ഇടമായി സോഷ്യല്‍ മീഡിയകള്‍ മാറിക്കഴിഞ്ഞു. രണ്ടും ഒരേതൂവല്‍പക്ഷികളാണെന്ന് നേരത്തേ നാം പറഞ്ഞു കഴിഞ്ഞു.

ഈ ലേഖനത്തിന്റെ രചനയ്ക്കിടയില്‍ അശുഭകരമായ ഒരു വാര്‍ത്തയും  മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. ഫേസ് ബുക്കിലൂടെ വര്‍ഗീയത പ്രചരിപ്പിച്ചതിനെതിരെ കാസര്‍കോഡ് പ്രദേശങ്ങളില്‍ മുസ്ലിം യുവാക്കള്‍ നടത്തിയ പ്രകടനങ്ങള്‍ അക്രാമകമായി. അവിടെ നിരോധനാജ്ഞ നിലവില്‍ വന്നു. ഹിന്ദു വര്‍ഗീയവാദിയെ അറസ്റ്റു ചെയ്തു എന്നൊക്കെ.

ഫേസ് ബുക്കിലെ മതപരമായ ചര്‍ച്ച കാണുമ്പോള്‍ വി കെ എന്നിനെ ഓര്‍മ്മ വരും. ചാത്തന്‍സ് പറഞ്ഞു: ദൈവമുണ്ടെന്നു പറഞ്ഞാല്‍ ഞാനും ഇല്ലെന്നു പറഞ്ഞാല്‍ നിങ്ങളും വിശ്വസിക്കുകയില്ല. കാരണം നാം വിഭിന്ന തരംഗ നീളങ്ങളില്‍, വേവ് ലെങ്ത്‌സില്‍ ചിന്തിക്കുന്നു.

എനിക്കു മനസ്സിലായില്ല. മനസ്സിലാവില്ല. റേഡിയോയില്‍പീക്കിങ്ങ് വെച്ചാല്‍ കോഴിക്കോട് കിട്ടുമോ? ഇല്ല, കോഴിക്കോടും കിട്ടില്ല പീക്കിങ്ങും കിട്ടില്ല. അതുപോലെയാണു ദൈവത്തിന്റെ കാര്യവും.

7. ബ്രിട്ടനില്‍ വര്‍ഷം തോറും 50000 ത്തോളം പേര്‍ ഇസ്‌ലാം മതം സ്വീകരിക്കുന്നു എന്നൊക്കെ എഴുതി വിടാനുള്ള സ്വാതന്ത്ര്യം ദാവൂദിന് തീര്‍ച്ചയായും ഇവിടെയുണ്ട്. പക്ഷേ അത് തൊണ്ട തൊടാതെ വിഴുങ്ങാന്‍ അധികമാളുണ്ടാകുമെന്നു തോന്നുന്നില്ല. ഇന്ത്യയിലെ ട്രൈബല്‍ മേഖലകളില്‍ കൃസ്തുവിനോടുള്ള സ്‌നേഹം മൂത്ത് അതിലേക്കു പരിവര്‍ത്തനം ചെയ്തവരുടെ എണ്ണം ദാവൂദിന്റെ  എണ്ണത്തേക്കാള്‍ പതിന്മടങ്ങു വരും.

ഇതേ വാദം ലോകത്തിലെ നാസ്തികര്‍ ഉയര്‍ത്തിയാല്‍ ദാവൂദും സംഘവും തോറ്റു തുന്നം പാടുകയേയുള്ളു. സ്വീഡന്‍ ഡെന്മാര്‍ക്ക് തുടങ്ങി പല യൂറോപ്യന്‍ രാജ്യങ്ങളിലും ഭൂരിപക്ഷം പേരും മതങ്ങളില്‍ നിന്നു മോചനം നേടിയവരാണ്.

അത് അമ്പതിനായിരമല്ല ലക്ഷങ്ങള്‍ തന്നെ വരും. ഓ… സോറി…. അവര്‍ ഉപേക്ഷിക്കുന്നത് കൃസ്തുമതമാണല്ലോ അല്ലേ… അതു മറന്നു പോയി….

തങ്ങള്‍ വിശ്വസിക്കുന്ന സത്യമതത്തില്‍ ജനിക്കാനവസരം ലഭിച്ചതിന് പ്രധാനമായും നന്ദി പറയേണ്ടത് ഇവിടെ നിലനിന്നിരുന്ന ജാതി വ്യവസ്ഥയോടാണ്. ജാതിയുടെ ദൂഷിതവലയത്തില്‍ നിന്നും മോചനം ലഭിക്കാനാണ് കീഴാള സമൂഹങ്ങള്‍ കൂട്ടമായി ഇസ്‌ലാം മതം (കൃസ്തു മതവും) സ്വീകരിച്ചത്.

അല്ലാതെ മതഗ്രന്ഥങ്ങള്‍ സസൂക്ഷ്മം വായിച്ചു പഠിച്ചിട്ടല്ല.  സാമൂതിരിയുടെ നാവികസേന മരയ്ക്കാന്‍മാരുടെ കീഴിലായിരുന്നല്ലോ പണ്ട്. അതില്‍  മുഴുവന്‍ മുസ്‌ലീങ്ങളായിരുന്നു.

നാവിക സൈന്യത്തിന്റെ അംഗബലം കൂട്ടാന്‍ ഓരോ ഹിന്ദു ഗൃഹത്തില്‍ നിന്നും ഒരാള്‍ വീതം ഇസ്‌ലാം മതം സ്വീകരിക്കണം എന്നു സാമൂതിരി നിര്‍ദേശം കൊടുത്തതായി ചരിത്രം പറയുന്നു.

അതെ ഒരു വീട്ടില്‍ ഒരൊറ്റ രക്തമായി രണ്ടു വിശ്വാസം പുലര്‍ത്തുന്നവര്‍ ജീവിച്ചിരുന്നു. ഇവിടുത്തെ മുസ്‌ലിങ്ങളുടെയും കൃസ്ത്യാനികളുടെയും പൂര്‍വ ചരിത്രം അന്വേഷിച്ചു ചെന്നാല്‍ തൊണ്ണൂറ്റൊമ്പതു ശതമാനവും ഹിന്ദു സമൂഹത്തിലെ നാനാജാതികളിലാണ് എത്തിച്ചേരുക.

നമുക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. അഥവാ ഇഷ്ടപ്പെടാത്തവരുണ്ടെങ്കില്‍ ബ്രാഹ്മണനിലേക്കോ, പേര്‍ഷ്യയിലെ തങ്ങന്മാരിലേക്കോ നീളുന്ന ചരിത്രം ഉണ്ടാക്കുക. നമ്മുടെ ക്ലാനായക്കാര്‍ തോമാശ്ലീഹയിലേക്കു കണ്ണി ചേര്‍ത്ത മാതിരി.

എന്നാല്‍, അന്യന്റെ അധ്വാനഫലം മോഷ്ടിച്ച് തിന്ന് തടിച്ച് കൊഴുത്ത ജീര്‍ണ ബ്രാഹ്മണ്യത്തേക്കാള്‍ മണ്ണിലിറങ്ങി പണി ചെയ്ത കീഴാള പാരമ്പര്യമാണ് നമുക്ക് അഭികാമ്യമായി തോന്നേണ്ടത്.