| Saturday, 13th June 2015, 12:17 pm

അമുസ്‌ലീങ്ങള്‍ റംസാനെ ആദരിക്കണമെന്ന് സൗദി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: വ്യാഴാഴ്ച റംസാന്‍ ആരംഭിക്കാനിരിക്കെ മുസ്‌ലീങ്ങള്‍ അല്ലാത്തവരോട് വിശുദ്ധ മാസത്തെ ആദരിക്കണമെന്നാവശ്യപ്പെട്ട് സൗദി സര്‍ക്കാര്‍. പൊതുയിടങ്ങളില്‍ ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും പുകവലിക്കുന്നതും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സൗദി നിയമം മറ്റുമതസ്ഥര്‍ മനസിലാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതായി എല്ലാവര്‍ഷം ആഭ്യന്തര മന്ത്രാലയം ഇത്തരം ഉത്തരവ് പുറത്തിറക്കാറുണ്ട്. ഇതു ലംഘിക്കുന്നവര്‍ക്ക് നിയമപ്രകാരമുള്ള ശിക്ഷ ലഭിക്കും.

ആത്മീയ പരിശീലനത്തിന്റെ മാസമാണ് മുസ്‌ലീങ്ങള്‍ക്ക് റമസാന്‍. പകല്‍സമയങ്ങളില്‍ ഭക്ഷണവും വെള്ളവും ഉപേക്ഷിക്കുകമാത്രമല്ല വൈവാഹിക ബന്ധങ്ങളില്‍ നിന്നും അകലംപാലിക്കുകയും ചെയ്യും. ഇതിനു പുറമേ പാവപ്പെട്ടവരെ സഹായിക്കുന്നതിലും ശ്രദ്ധയൂന്നും.

സൗദിയില്‍ മുസ്‌ലീങ്ങള്‍ അല്ലാത്ത ചില വിദേശികളും റമസാന്‍ വ്രതം അനുഷ്ഠിക്കാറുണ്ട്.

We use cookies to give you the best possible experience. Learn more