വാഹന വിപണിയില്‍ മെട്രോ നഗരങ്ങളെ പിന്തള്ളി സാധാരണ നഗരങ്ങള്‍
Big Buy
വാഹന വിപണിയില്‍ മെട്രോ നഗരങ്ങളെ പിന്തള്ളി സാധാരണ നഗരങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th May 2013, 2:54 pm

[]ഭോപാല്‍: രാജ്യത്തെ വാഹന വിപണി കൂടുതല്‍ കാര്യക്ഷമമായി നടക്കുന്നത് നോണ്‍ മെട്രോ നഗരങ്ങളില്‍. മള്‍ട്ടി പര്‍പ്പസ് വാഹനങ്ങളും ന്യൂജനറേഷന്‍ വാഹനങ്ങളും ഏറ്റവും കൂടുതല്‍ വിറ്റഴിയുന്നത് നോണ്‍ മെട്രോ സിറ്റികളിലാണ്.

ജനറല്‍ മോട്ടോര്‍സ് ഇന്ത്യ വൈസ് പ്രസിഡന്റ് പി. ബലേന്ദ്രന്‍ പറയുന്നത് ഇങ്ങനെ,[]

“ഇന്ന് കാലം മാറി. വാഹനവിപണിയിലും ഈ മാറ്റം പ്രകടമാണ്. കഴിഞ്ഞ വര്‍ഷം 65 ശതമാനം വാഹനങ്ങളും വിറ്റഴിക്കപ്പെട്ടത് നോണ്‍ മെട്രോ നഗരങ്ങളിലാണ്. മെട്രോ നഗരങ്ങളിലെ വില്‍പ്പന വെറും 35 ശതമാനം മാത്രമാണ്.”

ജനറല്‍ മോട്ടോര്‍സിന്റെ പുതിയ മോഡല്‍ എംപിവി അവതരിപ്പിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിപണിയിലെ മാറ്റത്തിനനുസരിച്ച് പുതിയ ചുവടുകള്‍ വെക്കാനൊരുങ്ങുകയാണ് വാഹന നിര്‍മാതാക്കളും.

ഇതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ നഗരങ്ങളിലും ഷോറൂമുകളും പ്രധാനപ്പെട്ട നഗരങ്ങളില്‍ പുതിയ മോഡല്‍ അവതരിപ്പിക്കാനും കമ്പനികള്‍ പദ്ധതിയിടുന്നുണ്ട്.