| Monday, 24th August 2020, 9:13 am

അവിശ്വാസ പ്രമേയം പത്തുമണിയോടെ; പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ വി.എസ് അച്യുതാനന്ദന്‍ എത്തില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പങ്കെടുക്കില്ല. അനാരോഗ്യത്തെ തുടര്‍ന്നാണ് വി.എസ് സഭയില്‍ പങ്കെടുക്കാത്തത്. കോണ്‍ഗ്രസ് നേതാവ് സി.എഫ് തോമസും അനാരോഗ്യം മൂലം പങ്കെടുക്കില്ല.

സ്വര്‍ണ്ണക്കടത്ത് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസിന്മേല്‍ ഇന്ന് നിയമസഭയില്‍ ചര്‍ച്ച നടക്കും.

വി.എസിനും സി.എഫ് തോമസിനും തപാല്‍ വോട്ട് അനുവദിച്ചിട്ടില്ല.

ബി.ജെ.പി അംഗം ഒ രാജഗോപാല്‍ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കും.

ധനകാര്യബില്‍ അവതരണത്തിന് ശേഷം 10 മണിയോടെയാകും അവിശ്വാസപ്രമേയ ചര്‍ച്ച. വി.ഡി സതീശന്‍ അവതരിപ്പിക്കുന്ന പ്രമേയത്തിന്മേല്‍ അഞ്ച് മണിക്കൂറാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

non confidence motion against ldf government

We use cookies to give you the best possible experience. Learn more