| Sunday, 26th August 2018, 10:39 am

'അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിരുദ്ധകക്ഷികള്‍ ഒന്നിച്ചു നില്‍ക്കണം'; ഇടതുപക്ഷത്തിന് ഒരുപാട് ചെയ്യാനുണ്ടെന്ന് അമര്‍ത്യാസെന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിരുദ്ധ-വര്‍ഗീയ വിരുദ്ധ കക്ഷികള്‍ ഒന്നിച്ച് നില്‍ക്കണമെന്ന് നൊബേല്‍ ജേതാവ് അമര്‍ത്യാസെന്‍. ജനാധിപത്യം അപകടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

” സ്വേച്ഛാധിപത്യത്തിനെതിരെ നമ്മള്‍ ശബ്ദമുയര്‍ത്തണം. വര്‍ഗീയവിരുദ്ധരായ വലതുപക്ഷ ശക്തികളോട് നമ്മള്‍ക്ക് വിയോജിപ്പുണ്ടായിരിക്കാം. എന്നാല്‍ വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഒരുമിക്കാന്‍ ഇത് തടസമാകരുത്.”

ഇത്തരമൊരു സാഹചര്യത്തില്‍  പ്രതിപക്ഷ ഐക്യത്തില്‍ നിന്ന് ഇടതുപാര്‍ട്ടികള്‍ വിശിഷ്യാ സി.പി.ഐ.എം വിട്ടുനില്‍ക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: “മലയാളികളുടെ ഒരുമാസത്തെ ശമ്പളം നല്‍കാനായാല്‍ കേരളത്തിന് കരകയറാനാകും”;ലോകമെങ്ങുമുള്ള മലയാളികളാണ് കേരളത്തിന്റെ കരുത്തെന്ന് മുഖ്യമന്ത്രി

31 ശതമാനം മാത്രം വോട്ട് ഷെയര്‍ ഉള്ള പാര്‍ട്ടി അധികാരം കൈയാളുകയും രാഷ്ട്രീയത്തെ മലീമസമാക്കുകയുമാണ്.

“2014 ലെ തെരഞ്ഞെടുപ്പില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്. 55 ശതമാനം സീറ്റ് ലഭിച്ചെങ്കിലും ഭരണമുന്നണിയ്ക്ക് ലഭിച്ചത് ആകെ 31 ശതമാനം മാത്രം വോട്ട് ഷെയറാണ്. അവര്‍ അധികാരത്തിലിരിക്കുന്നു. ”

ബംഗാളിലെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ സി.പി.ഐ.എമ്മിനേക്കാള്‍ ഭേദം ബി.ജെ.പി ആണെന്ന വാദത്തെയും അദ്ദേഹം എതിര്‍ത്തു. അതൊരു വ്യത്യസ്തമായ യുക്തിയാണ്. സ്വേച്ഛാധിപത്യം അവസാനിപ്പിക്കാന്‍ നമ്മള്‍ ചെയ്യുന്നത് വര്‍ഗീയതയുടെ വിത്ത് പാകലായിരിക്കും- സെന്‍ കൂട്ടിച്ചേര്‍ത്തു.

ജനാധിപത്യത്തെ ശുദ്ധീകരിക്കാന്‍ ജനങ്ങള്‍ക്കേ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more