കോഴിക്കോട്: പരിസ്ഥിതി പ്രവര്‍ത്തകന്‍ പുരുഷന്‍ ഏലൂരിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. വ്യാജ വിവരാവകാശ രേഖ നിര്‍മ്മിച്ചുവെന്ന് കാണിച്ചാണ് കേസെടുത്തിരിക്കുന്നത്.
വാരാപ്പുഴ പൊലീസാണ് കേസെടുത്തത്. അതേസമയം തനിയ്‌ക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്ന് പുരുഷന്‍ ഏലൂര്‍ പറഞ്ഞു.
ഏലൂര്‍ സ്റ്റേഷനിലോ സെന്‍ട്രല്‍ സ്റ്റേഷനിലോ എടുക്കേണ്ട കേസ് വാരാപ്പുഴ സ്റ്റേഷനിലെത്തിയത് സി.എം.ആര്‍.എല്‍ കമ്പനിയുടെ താല്‍പ്പര്യം സംരക്ഷിക്കാനാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ഏഴു വകുപ്പുകള്‍ ചേര്‍ത്താണ് ഏലൂരിനെതിരെ കേസെടുത്തിരി്ക്കുന്നത്.
പെരിയാര്‍ മലിനീകരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസിലെ വാദിയായ പരിസ്ഥിതി പ്രവര്‍ത്തകനായ ഷിബു മാനുവല്‍ സമര്‍പ്പിച്ച വിവരാവകാശ രേഖ വ്യാജമാണെന്നാണ് സി.എം.ആര്‍.എല്‍ കമ്പനിയുടെ വാദം. ഡിസ്‌ക്ലറേഷന്‍ ഓഫ് ദി റിവര്‍ പെരിയാര്‍ എന്ന പേരിലുള്ള റിപ്പോര്‍ട്ട് ഷിബു മാനുവലും പുരുഷന്‍ ഏലൂരും വ്യാജമായി നിര്‍മ്മിച്ചുവെന്നാണ് പരാതി.