| Wednesday, 25th October 2017, 5:42 pm

തെരഞ്ഞെടുപ്പ് അടുക്കവേ ഹര്‍ദിക് പട്ടേലിനെതിരെ ജാമ്യമില്ലാ വാറണ്ട്; കേസ് 2015 ല്‍ ബി.ജെ.പി എം.എല്‍.എയുടെ ഓഫീസ് തകര്‍ത്തെന്ന പേരില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: പട്ടേല്‍ സമരനായകന്‍ ഹര്‍ദിക് പട്ടേലിനെതിരെ ജാമ്യമില്ലാ വാറണ്ട്. വിശാല്‍ നഗറിലെ പ്രാദേശിക കോടതിയാണ് പട്ടേല്‍ സംവരണ പ്രക്ഷോഭകാലത്ത് ബി.ജെ.പി എം.എല്‍.എയുടെ ഓഫീസ് തകര്‍ത്തെന്ന കേസില്‍ ഹര്‍ദിക് പട്ടേലി നെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി പട്ടേല്‍ വിഭാഗം ധാരണയിലെത്തുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് കോടതി ഉത്തരവ്.


Also Read: ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി സ്വന്തം അച്ഛന്‍ മത്സരിച്ചാല്‍ പോലും ആരും വോട്ട് ചെയ്യില്ല: അനുയായികള്‍ക്ക് വേണമെങ്കില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാം: ഹാര്‍ദിക് പട്ടേല്‍


ഹര്‍ദിക്കിനു പുറമെ സമര നേതാക്കളായ ലാല്‍ജി പട്ടേലിനും മറ്റു ചില നേതാക്കള്‍ക്കെതിരെയും വാറണ്ടുണ്ട്. 2015 ല്‍ “പട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി” നടത്തിയ പ്രക്ഷോഭത്തിനിടെ ബി.ജെ.പി എം.എല്‍.എ ഋഷികേശ് പട്ടേലിന്റെ ഓഫീസ് തകര്‍ത്തുവെന്നാണ് കേസ്. ഇലക്ഷന്‍ കമ്മീഷന്‍ ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതിനു തൊട്ടുപിന്നാലെയാണ് കോടതി വിധിയെന്നത് ശ്രദ്ധേയമാണ്. ഡിസംബര്‍ 9 നും 14 നുമാണ് തെരഞ്ഞെടുപ്പ്.

പട്ടേല്‍ സമുദായം ഉയര്‍ത്തുന്ന വെല്ലുവിളിയാണ് സംസ്ഥാനത്ത് അധികാരത്തിലുള്ള ബി.ജെ.പി നേരിടുന്ന പ്രധാന പ്രശ്‌നം. ഹര്‍ദിക് ബി.ജെ.പിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസുമായി അടുക്കവേയാണ് ഇദ്ദേഹത്തിനെതിരെ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.


Dont Miss:  ‘ഇത് ഇളയ ദളപതി സ്റ്റൈല്‍’; മെരസല്‍ വിവാദത്തില്‍ ചുട്ട മറുപടിയുമായി വിജയ്


നേരത്തെ തന്നെ പിന്തുണയ്ക്കുന്നവരില്‍ ആര്‍ക്കെങ്കിലും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അതിനെ താന്‍ പിന്തുണയ്ക്കുന്നതായി ഹാര്‍ദിക് പട്ടേല്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാന്‍ അവര്‍ക്ക് എല്ലാ സ്വാതന്ത്ര്യവും ഉണ്ടാകുമെന്നും പറഞ്ഞ പട്ടേല്‍ ഗുജറാത്തില്‍ ബി.ജെ.പിയുടെ ഏകബദല്‍ കോണ്‍ഗ്രസ് മാത്രമാണെന്നും ഹാര്‍ദിക് അഭിപ്രായപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more