ആയുര്‍വേദമല്ലാത്ത മരുന്നുകള്‍ കുറിച്ചുനല്‍കുന്ന ഡോക്ടര്‍മാര്‍ ദേശദ്രോഹികള്‍: ആയുഷ് മന്ത്രി
Daily News
ആയുര്‍വേദമല്ലാത്ത മരുന്നുകള്‍ കുറിച്ചുനല്‍കുന്ന ഡോക്ടര്‍മാര്‍ ദേശദ്രോഹികള്‍: ആയുഷ് മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd May 2016, 10:18 am

shripadകൊല്‍ഹാപൂര്‍: ആയുര്‍വേദ മരുന്നുകള്‍ അല്ലാത്തത് കുറിച്ചുനല്‍കുന്ന ഡോക്ടര്‍മാര്‍ ദേശദ്രോഹികളാണെന്ന് ആയുഷ് മന്ത്രി ശ്രീപദ് യെസോ നായിക്.

“ആയുര്‍വേദത്തെ ആശ്രയിക്കരുതെന്ന് അലോപ്പതി മരുന്ന് കുറിച്ചുനല്‍കുന്ന ചില ഡോക്ടര്‍മാര്‍ രോഗികള്‍ക്കു നിര്‍ദേശം നല്‍കുന്നതായി ചില ആയുര്‍വേദ ഡോക്ടര്‍മാര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ഇത്തരം ഡോക്ടര്‍മാര്‍ ദേശദ്രോഹികളാണ്.” നായിക് പറഞ്ഞു. ആയുര്‍വേദ ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യസംരക്ഷണ രീതിയാണ് ആയുര്‍വേദം. നമ്മള്‍ അതില്‍ അഭിമാനിക്കണം. ലോകം മുഴുവന്‍ ആയുര്‍വേദത്തോട് താല്‍പര്യം കാണിക്കുമ്പോള്‍ എങ്ങനെയാണ് അതിനെ ആര്‍ക്കെങ്കിലും എതിര്‍ക്കാന്‍ കഴിയുക. ആധുനിക വൈദ്യശാസ്ത്രത്തിനു പരിഹാരം കണ്ടെത്താന്‍ പറ്റാത്ത പല രോഗങ്ങള്‍ക്കും ചികിത്സ കണ്ടെത്താന്‍ ശ്രമിക്കുകയാണ് ആയുര്‍വേദം.” നായിക് പറഞ്ഞു.

“ചികിത്സാ മൂല്യമുള്ള സസ്യവര്‍ഗങ്ങളാല്‍ സമ്പുഷ്ടമാണ് കോല്‍ഹാപൂര്‍. ഈ ചെടികള്‍ നമ്മുടെ മന്ത്രാലയം സംരക്ഷിക്കണം.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.