| Wednesday, 18th September 2019, 5:39 pm

20 വര്‍ഷത്തിനു ശേഷം മത്സരിക്കാനിറങ്ങി, കൂട്ടത്തോടെ പത്രിക തള്ളി; യൂണിവേഴ്‌സിറ്റി കോളേജില്‍ തിരിച്ചടി നേരിട്ട് കെ.എസ്.യുവും എ.ഐ.എസ്.എഫും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി കെ.എസ്.യു, എ.ഐ.എസ്.എഫ് സ്ഥാനാര്‍ഥികള്‍ നല്‍കിയ പത്രികകള്‍ കൂട്ടത്തോടെ തള്ളി. ചട്ടപ്രകാരമല്ല പത്രികകള്‍ നല്‍കിയതെന്നും നാമനിര്‍ദ്ദേശ പത്രിക പൂരിപ്പിച്ചതില്‍ പിഴവുകളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണു പത്രികകള്‍ തള്ളിയത്.

20 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കെ.എസ്.യു യൂണിവേഴ്‌സിറ്റി കോളേജില്‍ മത്സരിക്കാനൊരുങ്ങിയത്.

കാമ്പസില്‍ നടന്ന സംഘര്‍ഷത്തില്‍ സഹപ്രവര്‍ത്തകനെ എസ്.എഫ്.ഐക്കാര്‍ തന്നെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പിന്നാലെയാണ് കെ.എസ്.യുവും എ.ഐ.എസ്.എഫും യൂണിവേഴ്‌സിറ്റി കോളേജില്‍ യൂണിറ്റുകള്‍ തുടങ്ങിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജനറല്‍ സീറ്റുകളിലടക്കം എട്ട് സീറ്റുകളിലേക്കാണ് കെ.എസ്.യു പത്രിക നല്‍കിയിരുന്നത്. ഇതില്‍ ‘ദ പ്രസിഡന്റ്’, ‘ദ വൈസ് പ്രസിഡന്റ്’ എന്നിങ്ങനെ സ്ഥാനപ്പേരുകള്‍ സൂചിപ്പിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയതെന്ന് കെ.എസ്.യു പറഞ്ഞു.

വിഷയത്തില്‍ കോടതിയെ സമീപിക്കുമെന്നും കെ.എസ്.യു അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എ.ഐ.എസ്.എഫിന്റെ ഒരു പത്രിക ഇതിനിടെ സ്വീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ ഒരു സീറ്റില്‍ മാത്രമാണു മത്സരം നടക്കുന്നത്. പി.ജി ഫസ്റ്റ് ഇയര്‍ റപ്പായി എ.ഐ.എസ്.എഫിന്റെ സ്ഥാനാര്‍ഥിയും ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥിയുമായ നാദിറ മത്സരിക്കും.

Latest Stories

We use cookies to give you the best possible experience. Learn more