തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി കെ.എസ്.യു, എ.ഐ.എസ്.എഫ് സ്ഥാനാര്‍ഥികള്‍ നല്‍കിയ പത്രികകള്‍ കൂട്ടത്തോടെ തള്ളി. ചട്ടപ്രകാരമല്ല പത്രികകള്‍ നല്‍കിയതെന്നും നാമനിര്‍ദ്ദേശ പത്രിക പൂരിപ്പിച്ചതില്‍ പിഴവുകളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണു പത്രികകള്‍ തള്ളിയത്.
20 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കെ.എസ്.യു യൂണിവേഴ്‌സിറ്റി കോളേജില്‍ മത്സരിക്കാനൊരുങ്ങിയത്.
കാമ്പസില്‍ നടന്ന സംഘര്‍ഷത്തില്‍ സഹപ്രവര്‍ത്തകനെ എസ്.എഫ്.ഐക്കാര്‍ തന്നെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പിന്നാലെയാണ് കെ.എസ്.യുവും എ.ഐ.എസ്.എഫും യൂണിവേഴ്‌സിറ്റി കോളേജില്‍ യൂണിറ്റുകള്‍ തുടങ്ങിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ജനറല്‍ സീറ്റുകളിലടക്കം എട്ട് സീറ്റുകളിലേക്കാണ് കെ.എസ്.യു പത്രിക നല്‍കിയിരുന്നത്. ഇതില്‍ ‘ദ പ്രസിഡന്റ്’, ‘ദ വൈസ് പ്രസിഡന്റ്’ എന്നിങ്ങനെ സ്ഥാനപ്പേരുകള്‍ സൂചിപ്പിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയതെന്ന് കെ.എസ്.യു പറഞ്ഞു.