തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചൂടിലേക്കടുക്കുന്ന കേരളത്തില്‍ ഇന്ന് മുതല്‍ തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് തുടങ്ങും. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മണിമുതല്‍ വൈകീട്ട് മൂന്ന് മണിവരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം.
ഒരാഴ്ചയാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാനുള്ള സമയം. അടുത്ത വ്യാഴാഴ്ചയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം.
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പുറപ്പെടുവിക്കും. രാവിലെ 11 മണിക്ക് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച് കഴിഞ്ഞാല്‍ ഉടന്‍ തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് തുടങ്ങാം. വരണാധികാരികളും അതത് തദ്ദേശ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സഹ വരണാധികാരികളുമാണ് പത്രിക സ്വീകരിക്കുന്നത്.
ജാമ്യ സംഖ്യ അടയ്ക്കാന്‍ തദ്ദേശ സ്ഥാപനങ്ങളില്‍ സൗകര്യമുണ്ട്. ട്രഷറിയില്‍ അടച്ചതിന്റെ രസീത് നാമനിര്‍ദ്ദേശ പത്രികയോടൊപ്പം ഹാജരാക്കിയാലും മതി. പട്ടിക ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. തദ്ദേശ സ്ഥാപന പരിധിയിലെ വോട്ടര്‍മാര്‍ക്ക് അവിടത്തെ ഏത് വാര്‍ഡിലും മത്സരിക്കം. നിര്‍ദേശിക്കുന്നവര്‍ അതത് വാര്‍ഡിലെ വോട്ടര്‍മാരായിരിക്കണം.
സമര്‍പ്പിച്ച നാമനിര്‍ദേശപത്രികയുടെ സൂക്ഷ്മ പരിശോധന വെള്ളിയാഴ്ച നടക്കും. നവംബര്‍ 23 തിങ്കളാഴ്ചയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയ്യതി.
മൂന്ന് ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 8, 10, 14 എന്നീ തീയ്യതികളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഫലപ്രഖ്യാപനം ഡിസംബര്‍ 16നാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക