World News
"പുതിയ ലോകം സാധ്യമാണ്"; സാമാജ്ര്യത്വശക്തികളെ പ്രതിരോധിക്കാന്‍ പ്രോഗസ്സീവ് ഇന്റര്‍നാഷണല്‍ പോലുള്ള പ്രസ്ഥാനങ്ങളില്‍ പ്രതീക്ഷയുണ്ടെന്ന് നോം ചോംസ്‌കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th June 2020, 8:56 am

തിരുവനന്തപുരം: അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ സ്വേച്ഛാധിപത്യത്തിനും സാമ്രാജ്യത്വത്തിനും ലോകത്തില്‍ ശക്തമായ പ്രതിരോധം ഉയര്‍ന്നുവരുമെന്ന് തത്വചിന്തകനും സാമൂഹിക നിരീക്ഷകനുമായ നോം ചോംസ്‌കി. വ്യത്യസ്ത പ്രതിരോധങ്ങളെ ഏകോപിപ്പിക്കാനാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പുതിയ ആശയങ്ങള്‍ ആരായാന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച കേരള ഡയലോഗ് എന്ന തുടര്‍സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ ലോകമെങ്ങും പ്രതിരോധ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. അവര്‍ക്ക് മാറ്റങ്ങള്‍ വരുത്താനാകും. പ്രോഗ്രസ്സീവ് ഇന്റര്‍നാഷണല്‍ എന്നൊരു പ്രസ്ഥാനം തന്നെ ഇപ്പോള്‍ ഉദയം ചെയ്തിട്ടുണ്ട്’

ഇവരെല്ലാം പുതിയൊരു ലോകം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് നോം ചോംസ്‌കി പറഞ്ഞു.


കൊവിഡ് മഹാമാരി അവസാനിക്കുമ്പോള്‍ ലോകത്ത് അടിസ്ഥാനപരമായ മാറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന് നിലവിലുള്ള അവസ്ഥ തുടരാനും കൂടുതല്‍ സ്വേച്ഛാധിപത്യത്തിലേക്കും നിയന്ത്രണങ്ങളിലേക്കും ജനങ്ങളെ നിരീക്ഷിക്കുന്ന രീതിയിലേക്കും പോകാനുമാണ് അമേരിക്കയെ പോലുള്ള രാജ്യങ്ങള്‍ ശ്രമിക്കുന്നതെന്ന് ചോംസ്‌കി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ