Kerala Model
കൊവിഡ് പ്രതിരോധം; കേരളം ലോകത്തെ അത്ഭുതപ്പെടുത്തുന്നുവെന്ന് ചോംസ്‌കിയും അമര്‍ത്യാസെന്നും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jun 27, 02:36 am
Saturday, 27th June 2020, 8:06 am

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ കേരളം ലോകത്തെ അത്ഭുതപ്പെടുത്തിയെന്ന് തത്വചിന്തകനും സാമൂഹിക വിമര്‍ശകനുമായ നോം ചോംസ്‌കിയും നൊബേല്‍ സമ്മാനജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യാസെന്നും.

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പുതിയ ആശയങ്ങള്‍ ആരായാന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച കേരള ഡയലോഗ് എന്ന തുടര്‍സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

കേരളത്തെ പോലെ കുറച്ച് സ്ഥലങ്ങള്‍ക്ക് മാത്രമെ രോഗവ്യാപനത്തെ ചെറുക്കാനായൊള്ളൂവെന്ന് നോം ചോസ്‌കി പറഞ്ഞു.

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം വളര്‍ത്തിയെടുത്ത ശക്തമായ സംവിധാനവും മെച്ചപ്പെട്ട പൊതുജനാരോഗ്യ ശൃംഖലയുമാണ് കൊവിഡ് മഹാമാരിയെ വിജയകരമായി പ്രതിരോധിക്കാന്‍ കേരളത്തെ സഹായിക്കുന്നതെന്ന് അമര്‍ത്യ സെന്‍ പറഞ്ഞു. ഈ പോരാട്ടത്തില്‍ ഏറ്റവും ശരിയായ ചുവടുവെപ്പ് നടത്തിയ കേരളത്തിന് അഭിമാനിക്കാം.

എന്നാല്‍, ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ നടപ്പാക്കിയ രീതി സംശയാസ്പദമാണ്. ചര്‍ച്ചയില്ലാതെ ഏകപക്ഷീയമായി ലോക്ക്ഡൗണ്‍ അടിച്ചേല്‍പ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ