നോക്കിയ 'നോര്‍മാന്‍ഡി' ആറ് കളറുകളില്‍
Big Buy
നോക്കിയ 'നോര്‍മാന്‍ഡി' ആറ് കളറുകളില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th December 2013, 2:17 pm

[]ന്യൂദല്‍ഹി: നോക്കിയയുടെ പുറത്തിറങ്ങാനിരിക്കുന്ന നോര്‍മാന്‍ഡിയെ കുറിച്ചാണ് ഇപ്പോള്‍ ടെക് ലോകത്തെ സംസാരം. ആറ് കളറുകളിലായാണ് പുതിയ മോഡല്‍ എത്തുന്നതെന്നാണ് അറിയുന്നത്.

പുറത്തിറങ്ങിയിട്ടില്ലെങ്കിലും ഡിവൈസിനെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് കുറവില്ല. പച്ച, ചുവപ്പ്, കറുപ്പ്, മഞ്ഞ, വെള്ള എന്നീ നിറങ്ങളിലാവും ഡിവൈസ് എത്തുക എന്നാണ് പുതിയ വാര്‍ത്ത.

താരതമ്യേന പുതിയ ഡിവൈസിന്റെ വിലയിലും കുറവുണ്ടാകുമെന്നാണ് അറിയുന്നത്. ആന്‍ഡ്രോയിഡ് ഒ.എസാണ് ഡിവൈസിലുള്ളത്. ലൂമിയയോട് ഏറെ സാദശ്യമുള്ള രീതിയിലാണ് നോര്‍മാന്‍ഡിയുടെ ഡിസൈന്‍.

എന്നാണ് നോക്കിയ പുതിയ മോഡല്‍ പുറത്തിറക്കുക എന്നത് വ്യക്തമല്ല.