നോക്കിയയുടെ വിന്‍ഡോസ് ടാബ് ലൂമിനസ് 2520
Big Buy
നോക്കിയയുടെ വിന്‍ഡോസ് ടാബ് ലൂമിനസ് 2520
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th November 2013, 3:31 pm

നോക്കിയയുടെ ആദ്യത്തെ വിന്‍ഡോസ് ടാബ് ലെറ്റാണ് ലൂമിനസ് 2520. ഇനിയൊരു ടാബ് ലെറ്റ് നോക്കിയയുടെ പേരില്‍ പുറത്തിറങ്ങുമോന്ന് കണ്ടറിയാം. ഉടന്‍ തന്നെ നോക്കിയ മൈക്രോസോഫ്റ്റിന്റെ ഭാഗമാകുകയാണ്.

ടാബ് ലെറ്റുകള്‍ക്ക് വേണ്ടി മൈക്രോസോഫ്റ്റ് പുറത്തിറക്കിയിരിക്കുന്ന വിന്‍ഡോസ് ആര്‍.ടി എന്ന പ്ലാറ്റ്‌ഫോമിലാണ് സലൂമിനസ് 2520 പ്രവര്‍ത്തിക്കുന്നത്.

22 ജിഗാ ഹെര്‍ട്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍, 2 ജി.ബി. റാം, 32 ജി.ബി മെമ്മറിയുമുണ്ട്. 64 ജി.ബി വരെയുള്ള മെമ്മറി കാര്‍ഡും സപ്പോര്‍ട്ട് ചെയ്യും.

6.7 മെഗാപിക്‌സല്‍ ബാക്ക് ക്യാമറയും 1.2 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമുണ്ട്. ബാറ്ററി 8120 എം.എ.എച്ചാണ്. 615 ഗ്രാമാണ് ടാബിന്റെ ഭാരം.

10.1 ഇഞ്ച് ഫുള്‍ എച്ച്.ഡി സ്‌ക്രീന്‍, 1920X1080 പിക്‌സല്‍സ് റെസല്യൂഷന്‍ എന്നിവ പ്രത്യേകതയാണ്. 650 നിറ്റ് ഡിസ്‌പ്ലേയാണ് ഇതിനുള്ളതെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. വിസിബിള്‍ ലൈറ്റ് ഇന്റന്‍സിറ്റിയുടെ അളവുകോലാണ് നിറ്റ്.

സാധാരണ ടാബുകളില്‍ ഇത് 200-300 ആയിരിക്കും. എന്നാല്‍ ലൂമിനസിലെ 650 നിറ്റ് സൂര്യപ്രകാശമുള്ളയിടത്തും അമിത വെളിച്ചമുള്ളയിടത്തും ഒരേ ഡിസ്‌പ്ലേ തന്നെ നല്‍കുന്നു.

പോറല്‍ വീഴാത്ത കോര്‍ണിങ് ഗോറില്ല ഗ്ലാസാണ് ഡിസ്‌പ്ലേ നിര്‍മിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്.

കണക്ടിവിറ്റിക്കായി 4ജി, എന്‍.എഫ്.സി, വൈഫൈ, ബ്ലൂടൂത്ത്, ജി.പി.എസ് എന്നീ സൗകര്യങ്ങളുമുണ്ട്.

ഏകദേശം 35000 രൂപയാണ് വില.