നോക്കിയ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുകളുടെ സ്‌പെസിഫിക്കേഷനുകള്‍ പുറത്തായി
Big Buy
നോക്കിയ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുകളുടെ സ്‌പെസിഫിക്കേഷനുകള്‍ പുറത്തായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th August 2016, 2:12 pm

സ്മാര്‍ട്‌ഫോണ്‍ രംഗത്തേക്കുള്ള നോക്കിയയുടെ കടന്നുവരവ് വലിയ ആഘോഷത്തോടൊയായിരുന്നു നോക്കിയ ആരാധകര്‍ ഏറ്റെടുത്തത്. എച്ച്.എം.ഡി ഗ്ലോബലുമായി ഒന്നിച്ചായിരുന്നു നോക്കിയ സ്മാര്‍ട്‌ഫോണ്‍നിര്‍മാണ രംഗത്ത് ചുവടുറപ്പിക്കാന്‍ ഒരുങ്ങിയത്.

എന്നാല്‍ നോക്കിയ പുറത്തിറക്കാനിരിക്കുന്ന പുതിയ സ്മാര്‍ട്‌ഫോണുകളുടെ സ്‌പെസിഫിക്കേഷനുകള്‍ പുറത്തായെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഗ്രീക്ക്‌ബെഞ്ചാണ് സ്‌പെസിഫിക്കേഷനുകള്‍ പുറത്തുവിട്ടത്.

നോക്കിയ 5320 എന്ന പുതിയമോഡലിന്റെ സ്‌പെസിഫിക്കേഷനുകള്‍ ഗ്രീക്ക്‌ബെഞ്ച് പുറത്തുവിട്ടിട്ടുണ്ട്. 2 ജിബി റാമാണ് ഉള്ളത്. ആന്‍ഡ്രോയ്ഡ് 4.4.4. കിറ്റ്കാറ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.  5.2 ഇഞ്ചാണ് ഡിസ്‌പ്ലേ. 2 കെ റെസല്യൂഷനും ഉണ്ട്.

മറ്റൊരു മോഡല്‍ നോക്കിയ ആര്‍.എം 1490 ആണ്. 500 എംഎച്ച് സെഡ് എഎംഡി എ8 പ്രൊസസറാണ് ഇതില്‍ ഉള്ളത്. 2 ജിബിയാണ് റാം. ആന്‍ഡ്രോയ്ഡ് 4.2.2. ജെല്ലിബീന്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 5.5 ആണ് ഡിസ്‌പ്ലേ.