ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായ ഷവോമി റെഡ്മി നോട്ട് 5 പ്രോയോട് മത്സരിക്കാന്‍ ഒരുങ്ങുകയാണ് നോകിയ. നോകിയ 6.1 പ്ലസ് എന്ന ഫോണ്‍ പുറത്തിറക്കി കൊണ്ടാണ് മൊബൈല്‍ ഫോണ്‍ മേഖലയിലെ ഷവോമിയുടെ അപ്രമാദിത്യം ചോദ്യം ചെയ്യാന്‍ നോകിയ ഒരുങ്ങുന്നത്.
ആന്‍ഡ്രോയ്ഡ് വണ്‍ സിരീസില്‍ പ്പെട്ട ഈ ഫോണ്‍ ആന്‍ഡ്രോയ്ഡ് ഓറിയോ ഓപറേറ്റിങ്ങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുക. വില 15,999 രൂപയും. സമാന വില നിലവാരത്തിലുള്ള ഷവോമി റെഡ്മി നോട്ട് ഫൈവ് പ്രോ, അസൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം 1 എന്നീ ഫോണുകള്‍ക്ക് ഈ മോഡല്‍ വെല്ലു വിളി ഉയര്‍ത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സവിശേഷതകള്‍
5.8 ഇഞ്ചിന്റെ ഫുള്‍ എച്.ഡി സ്‌ക്രീനാണ് ഫോണിലുള്ളത്. കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി ഗോറില്ലാ ഗ്ലാസ് 3 സംവിധാനവുമുണ്ട്. ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 636 പ്രോസസറാണ് ഫോണിന് കരുത്ത് പകരുക.
വേഗമേറിയ ചാര്‍ജ്ജിംഗ് സംവിധാനമുള്ള ഫോണില്‍ 3060 മില്ലി ആമ്പിയറിന്റെ ബാറ്ററിയാണുള്ളത്.
16 മെഗാപിക്‌സലിന്റേയും 5 മെഗാപിക്‌സലിന്റേയും ലെന്‍സുകള്‍ ഘടിപ്പിച്ച ഇരട്ട ക്യാമറകളാണ് ഫോണിലുള്ളത്. ഇരട്ട എല്‍.ഇ.ഡി ഫ്‌ലാഷുമുണ്ട്. സെല്‍ഫികള്‍ പകര്‍ത്തുന്നതാനായി ഘടിപ്പിച്ചിട്ടുള്ളത് 16 മെഗാപിക്‌സലിന്റെ മുന്‍ക്യാമറയാണ്.
മറ്റെല്ലാ മേഖലകളിലും ഷവോമിയോടും, അസൂസിനോടും മത്സരിക്കുന്ന നോകിയ ബാറ്ററിയുടെ കാര്യത്തില്‍ മാത്രമാണ് പിന്നില്‍ നില്‍ ക്കുന്നത്. ശരാശരി ഉപയോഗത്തില്‍ 12 മണിക്കൂര്‍ വരേയെ ഫോണിന്റെ ബാറ്ററി പരമാവധി ആയുസ്സ് നല്‍കൂ.