ആകര്‍ഷകമായ ഫീച്ചേഴ്‌സുമായി നോക്കിയ 3310 തിരിച്ചെത്തുന്നു
Big Buy
ആകര്‍ഷകമായ ഫീച്ചേഴ്‌സുമായി നോക്കിയ 3310 തിരിച്ചെത്തുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th February 2017, 2:18 pm

ന്യൂദല്‍ഹി: നോക്കിയയുടെ ക്ലാസിക് മോഡലായ 3310 തിരിച്ചെത്തുന്നു. 3310 റിഫ്രഷ്ഡ് വേര്‍ഷന്‍ ഡിസൈനിലും ഏറെ പുതുമ നിലനിര്‍ത്തുന്നു. ഞായറാഴ്ച ബാര്‍സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പുതിയ മോഡല്‍ നോക്കിയ അവതരിപ്പിച്ചു.

നോക്കിയ 3310ന്റെ പുതിയ മോഡലിന്റെ ചില വിവരങ്ങള്‍ കഴിഞ്ഞ മാസം പുറത്ത് വന്നിരുന്നു. ഫിന്‍ലന്‍ഡ് കമ്പനിയായ എച്ച്എംഡി ഗ്ലോബല്‍ ഓയ് ആണ് നോക്കിയ ബ്രാന്‍ഡ് ഫോണുകള്‍ പുറത്തിറക്കുന്നത്.

ഏതാണ്ട് 3450 രൂപയായിരിക്കും മോഡലിന്റെ വില. മറ്റൊരു പ്രത്യേകത കളര്‍ ഡിസ്‌പ്ലേ തന്നെയാണ്. പഴയ മോഡലില്‍ നിന്നുമുള്ള പ്രധാന പ്രത്യേകത അതിന്റെ കളര്‍ ഡിസ്‌പ്ലേ തന്നയൊണ്. 2.4 പിക്‌സല്‍ ഡെന്‍സിറ്റിയാണ് ഫോണിനുള്ളത്. കര്‍വ്ഡ് സ്‌ക്രീന്‍ വിന്‍ഡോ സൂര്യപ്രകാശത്തില്‍ പോലും സ്‌ക്രീന്‍ കാണാവുന്ന രീതിയിലുള്ളതായിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.

സെല്‍ഫിയല്ലെങ്കില്‍ മുന്‍വശത്തെ ക്യാമറയാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. 2 മെഗാപിക്‌സലാണ് മുന്‍വശത്തെ ക്യാമറ. എല്‍.ഇ.ഡി ഫ്‌ളാഷുമുണ്ട്. സിംപിള്‍ സ്‌നാപ്‌സിന് വേണ്ടി ഈ ക്യാമറ ഉപയോഗിക്കാമെങ്കിലും ഉയര്‍ന്ന റെസല്യൂഷന്‍ പ്രതീക്ഷിക്കരുതെന്നാണ് കമ്പനി പറയുന്നു.


Dont Miss ഹിന്ദുസ്ഥാന്‍ എന്ന പദം വര്‍ഗ്ഗീയമാണെങ്കില്‍ മുഖ്യമന്ത്രി ‘വിജയന്‍’ എന്ന പേര് മാറ്റണം : ശ്രീകൃഷ്ണ സ്മരണയുയര്‍ത്തുന്ന പേര് അവഹേളനമല്ലേയെന്നും കുമ്മനം 


പാമ്പ് തിരിച്ചെത്തുന്നു എന്നതാണ് അടുത്ത പ്രത്യേകത. നോക്കിയ 3310 മോഡലിന്റെ പ്രധാന പ്രത്യേകത ഫോണിലെ പാമ്പ് ഗെയിം ആയിരുന്നു. പുതിയ വേര്‍ഷനില്‍ പഴയ മോണ്‍ക്രോം ഗെയിം വിട്ട് കളറിലാണ് പാമ്പും ആപ്പിളും വരിക.

ദീര്‍ഘസമയം ലഭിക്കാവുന്ന ബാറ്ററി ലൈഫാണ് കമ്പനി പ്രദാനം ചെയ്യുന്നത്. 22 മണിക്കൂര്‍ ടോക്ക് ടൈമും ഏതാണ്ട് ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്നതായിരിക്കും ബാറ്ററി ലൈഫെന്നും കമ്പനി അവകാശപ്പെടുന്നു.