12 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം നോക്കിയ 3310 തിരിച്ചുവരുന്നു
Big Buy
12 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം നോക്കിയ 3310 തിരിച്ചുവരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th February 2017, 11:17 am

 

നോക്കിയയുടെ ക്ലാസിക് ഫോണ്‍ 3310 തിരിച്ചുവരുന്നു. നോക്കിയ ബ്രാന്റ് മാര്‍ക്കറ്റ് ചെയ്യാന്‍ അവകാശമുള്ള ഫിന്‍ലാന്റിലെ നിര്‍മ്മാതാവായ എച്ച.എം.ഡി ഒയ് ഗ്ലോബലാണ് ഇക്കാര്യം അറിയിച്ചത്.

ഫെബ്രുവരി അവസാനത്തോടെ പുത്തന്‍ രൂപത്തില്‍ നോക്കിയ 3310 തിരിച്ചുവരുമെന്നാണ് അവര്‍ അറിയിച്ചത്.

2005നുശേഷം ഈ ഫോണ്‍ പുറത്തിറങ്ങിയിരുന്നില്ല. 126മില്യണ്‍ യൂണിറ്റ് വിറ്റശേഷമാണ് നോക്കിയ 3310 ഉല്പാദനം നിര്‍ത്തിയതെന്നാണ് കമ്പനി പറയുന്നത്. ലോകത്തില്‍ ഏറ്റവുമധികം വിറ്റുപോയ മൊബൈല്‍ ഫോണാണിത്.


Must Read: പത്താന്‍കോട്ട്, ഉറി ആക്രമണങ്ങള്‍ക്ക് പദ്ധതി തയ്യാറാക്കാന്‍ ബി.ജെ.പി നേതാക്കളുള്‍പ്പെട്ട ചാര സംഘത്തിന്റെ സഹായം പാകിസ്ഥാന്‍ തേടിയതായി റിപ്പോര്‍ട്ട്


ഫെബ്രുവരിയില്‍ പുറത്തിറങ്ങുമെങ്കിലും ആദ്യഘട്ടത്തില്‍ യൂറോപ്യന്‍, വടക്കേ അമേരിക്കന്‍ ഉപഭോക്താക്കള്‍ക്കുമാത്രമേ ഇതു ലഭ്യമാകുകയുള്ളൂ. ഏതാണ്ട് 4000രൂപയാണ് (59യൂറോ) ആണ് വില. 2000ത്തില്‍ 10,000രൂപയോളമായിരുന്നു വിലയുണ്ടായിരുന്നത്.

പുതിയ വേര്‍ഷന് പഴയതില്‍ നിന്നും എന്ത് വ്യത്യസ്തയാണുണ്ടാവുകയെന്നത് സംബന്ധിച്ച കാര്യങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

ഉയര്‍ന്ന ബാറ്ററി ലൈഫും, കേടുവരാത്ത രൂപവുമായിരുന്നു ഈ ഫോണിന്റെ പ്രത്യേകതകള്‍.