| Wednesday, 21st September 2016, 3:20 pm

2,495 രൂപയ്ക്ക് നോക്കിയ 216 ഡ്യൂവല്‍ സിം മോഡലുമായി മൈക്രോസോഫ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കഴിഞ്ഞ ഡിസംബറിലായിരുന്നു നോക്കിയ 230 ഡ്യൂവല്‍ സിം മോഡല്‍ പുറത്തിറക്കിയത്. 3,869 രൂപയായിരുന്നു ഫോണിന്റെ വില


ഫീച്ചര്‍ ഫോണുകളുടെ കാലമാണ് ഇത്. എങ്കിലും നോക്കിയയുടെ എല്ലാ മോഡലുകള്‍ക്കും ചെറുതല്ലാത്ത തരത്തിലുള്ള സ്വീകാര്യത വിപണിയില്‍ ലഭിക്കാറുണ്ട്. അക്കാര്യത്തില്‍ മൈക്രോസോഫ്റ്റിനും വിശ്വാസക്കുറവൊന്നും ഇല്ല.

അതുകൊണ്ട് തന്നെയാണ് ഓരോ ഇടവേളകളിലും നോക്കിയയുടെ പുത്തന്‍മോഡലുകളുമായി മൈക്രോസോഫ്റ്റ് രംഗത്തെത്തുന്നത്. കഴിഞ്ഞ ഡിസംബറിലായിരുന്നു നോക്കിയ 230 ഡ്യൂവല്‍ സിം മോഡല്‍ പുറത്തിറക്കിയത്. 3,869 രൂപയായിരുന്നു ഫോണിന്റെ വില.

എന്നാല്‍ അതിനേക്കാള്‍ വില കുറവില്‍ നോക്കിയ 216 ഡ്യൂവല്‍ സിം മോഡല്‍ പുറത്തിറക്കിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. 2,495 രൂപയാണ് ഇതിന്റെ വില. ഒക്ടോബര്‍ 24 മുതല്‍ ഫോണ്‍ ഇന്ത്യയില്‍ ലഭ്യമായിതുടങ്ങും.

2.4 ഇഞ്ച് ക്യുവിജിഎ ഡിസ്‌പ്ലേയാണ് ഉള്ളത്. 240*320 ആണ് പിക്‌സല്‍ റെസല്യൂഷന്‍. നോക്കിയ സീരീസ് 30 പ്ലസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. മൈക്രോ എസ്ഡികാര്‍ഡ് സപ്പോര്‍ട്ടോടുകൂടി 32 ജിബിവരെ സ്‌റ്റോറേജ് ഉയര്‍ത്താം.

0.3 മെഗാപിക്‌സലാണ് ക്യാമറ. എല്‍.ഇ.ഡി ഫ്‌ളാഷുമുണ്ട്. മൈക്രോ യു.എസ്.ബി, 3.5 എംഎം എവി കണക്ടര്‍, ബ്ലൂടൂത്ത് തുടങ്ങിയവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍.

1020 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്. 18 മണിക്കൂര്‍ വരെ ടോക്ക്‌ടൈം പ്രദാനം ചെയ്യുന്നുണ്ട്.83 ഗ്രാമാണ് ഭാരം. ബ്ലാക്, ഗ്രേ, ബ്ലൂ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.

We use cookies to give you the best possible experience. Learn more