സ്റ്റാര്‍ മാജിക് വരുമാനമാര്‍ഗമാണെന്ന് നടന്‍ നോബി മാര്‍ക്കോസ്. താന്‍ സാധാരണക്കാരനാണെന്നും വലിയ ജീവിതസാഹചര്യമില്ലെന്നും നോബി പറഞ്ഞു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ വളര്‍ച്ചയുടെ വഴികളെ പറ്റിയും നോബി സംസാരിച്ചു.
‘സ്റ്റാര്‍ മാജിക് ഒരു വരുമാനമാര്‍ഗമാണ്. അഞ്ച് വര്‍ഷമായി. അഞ്ച് വര്‍ഷം കൊണ്ട് ഇവിടെ വരെയെത്തി. നമ്മളൊക്കെ സാധാരണക്കാരാണ്. നമ്മുടെ ജീവിത സാഹചര്യം അറിയാമല്ലോ.
വളര്‍ച്ചക്ക് ഏറ്റവുമധികം പിന്തുണ നല്‍കിയത് സുഹൃത്തുക്കളും വീട്ടുകാരുമാണ്. ഞാന്‍ ഒറ്റ മോനാണ്. അപ്പന്‍ കൂലിപ്പണിക്കാരനാണ്, ഹാര്‍മോണിസ്റ്റുമായിരുന്നു. അത്യാവശം പാട്ട് പാടുമായിരുന്നു.
അവര്‍ക്ക് വലിയ ആളുകളുമായി ബന്ധമൊന്നുമില്ല. ട്രൂപ്പുകള്‍ തരംഗമായ സമയത്ത് ഒരുപാട് ട്രൂപ്പുകളില്‍ ചാന്‍സ് ചോദിച്ച് നിന്നിട്ടുണ്ട്. അങ്ങനെ ചാന്‍സ് ചോദിച്ച് നിന്ന ട്രൂപ്പുകള്‍ പിന്നെ ഇങ്ങോട്ട് പ്രോഗ്രാമിന് വിളിച്ചിട്ടുണ്ട്.
പണ്ട് പത്രത്തില്‍ അമ്മേടെ അഭിനയക്കളരിയെ പറ്റി പരസ്യം വന്നിട്ടുണ്ട്. ആ സമയത്ത് ഞാന്‍ പോയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അതിന്റെ കാര്‍ഡ് വീട്ടില്‍ വന്നപ്പോള്‍ തന്നെ വലിയ സന്തോഷമായിരുന്നു. അന്ന് ദിവസവും പോയി കുട്ടികളെ അഭിനയം പഠിപ്പിക്കണം. അന്ന് ഇന്റര്‍വ്യൂ ഒക്കെ ഉണ്ടായിരുന്നു, കിട്ടിയില്ല എന്നാണ് തോന്നുന്നത്.
അതോ പത്ത് ദിവസം പോകാന്‍ വണ്ടിക്കൂലി ഇല്ലാഞ്ഞിട്ടാണോ പോവാഞ്ഞത് എന്നും ഓര്‍ക്കുന്നില്ല. അന്ന് ഭയങ്കര വിഷമമായിരുന്നു. ഇന്ന് അമ്മ അസോസിയഷന്‍ മെമ്പറാണ്. ദൈവത്തിന്റെ അനുഗ്രഹമാണ് അത്,’ നോബി പറഞ്ഞു.
കെങ്കേമമാണ് ഇനി ഉടന്‍ റിലീസിനൊരുങ്ങുന്ന നോബിയുടെ ചിത്രം. ഷാമോന്‍ ബി. പരേലില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭഗത് മാനുവല്‍, ലെവിന്‍ സൈമണ്‍ ജോസഫ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റിലാണ് ചിത്രത്തിന്റെ റിലീസ്.
Content Highlight: noby marcose about star magic