| Friday, 4th January 2019, 5:11 pm

ലയനത്തിലൂടെ വലുതും ശക്തവുമായ ബാങ്കുകള്‍ രൂപീകരിക്കുകയാണ് ശ്രമം,ഇതിലൂടെ ആര്‍ക്കും തൊഴില്‍ നഷ്ടമാകില്ല: അരുണ്‍ ജയ്റ്റ്ലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂ ദല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെപോലെ വലുതും ശക്തവുമായ ബാങ്കുകള്‍ രൂപപ്പെടുത്തുകയാണ് ലയനത്തിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമെന്നും ഇതിലൂടെ ആരുടെയും തൊഴില്‍ നഷ്ടപ്പെടുന്നില്ലെന്നും കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലി.ലോക്സഭയിലാണ് ഇത് സംബന്ധിച്ച പരാമര്‍ശമുണ്ടായത്.

Also Read “വികാരപ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കാര്യം നടക്കില്ല”; തന്ത്രി 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ദേവസ്വം പ്രസിഡന്റ്

വിജയ ബാങ്കിനെയും ദേന ബാങ്കിനെയും ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കാന്‍ കേന്ദ്ര മന്ത്രി സഭ നേരത്തെ തീരുമാനിച്ചിരുന്നു.ഇതിലൂടെ എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ. എന്നിവയ്ക്ക് പിന്നിലായ് മൂന്നാമത്തെ ഏറ്റവും വലിയ ബാങ്കാവും ബാങ്ക് ഓഫ് ബറോഡ. പുതിയ ബാങ്കിന് 5.71 ശതമാനം നിഷ്‌ക്രിയ ആസ്ഥിയായിരിക്കും ഉണ്ടാവുക. ബാങ്കിന് കേന്ദ്രസര്‍ക്കാരിന്റ ഭാഗത്തു നിന്ന് മൂലധന സഹായവുമുണ്ടാവും.

Also Read കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ റഫാല്‍ വിഷയത്തില്‍ ക്രിമിനല്‍ അന്വേഷണം; രാഹുല്‍ ഗാന്ധി

കഴിഞ്ഞ വര്‍ഷമാണ് പൊതുമേഖല ബാങ്കുകളുടെ ലയനത്തിന് സര്‍ക്കാര്‍ തുടക്കമിടുന്നത്.എന്നാല്‍ ലയനത്തിനെതിരെ ബാങ്ക് ജീവനക്കാര്‍ പണിമുടക്ക് നടത്തിയിരുന്നു.

We use cookies to give you the best possible experience. Learn more