കോഴിക്കോട്: രാജ്യസഭ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് ജെ.ഡി.യുവിനോടും ആര്‍.എസ്.പിയോടും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ അഭ്യര്‍ത്ഥിച്ചുവെന്ന സി.പി.ഐ നേതാവ് സി. ദിവാകരന്റെ വാദത്തെ തള്ളി ജെ.ഡി.യു സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാര്‍. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും വിഎസ് തന്നേയോ ജെ.ഡി.യുവിലെ മറ്റാരെയെങ്കിലുമോ വിളിച്ചിട്ടില്ലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
വി.എസിനെ നേരിട്ട് കണ്ട് സംസാരിച്ചിട്ട് മാസങ്ങളായി. ഈ ആവശ്യവുമായി എല്‍.ഡി.എഫ് നേതാക്കളോ മറ്റുസഖാക്കളോ വി.എസോ തന്നെയോ ജെ.ഡി.യുവിലെ മറ്റാരെയെങ്കിലുമോ വിളിച്ചിട്ടില്ല. വാര്‍ത്ത് അടിസ്ഥാന രഹിതമാണ്. ജെ.ഡി.യൂ യുഡി.എഫിന് തന്നെയായിരിക്കും വോട്ട് ചെയ്യുക. എന്നാല്‍ സംഘപരിവാറിന്റെ വെല്ലുവിളി നേരിടാന്‍ എല്‍.ഡി.എഫുമായും വേദി പങ്കിടുമെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു.
ഈ അവസരത്തിലാണ് ജെ.ഡി.യുവിനെയും ആര്‍.എസ്.പി.യെയും ഉള്‍പ്പെടുത്തി ഇടതു മുന്നണി വിപുലീകരിക്കുന്ന കാര്യം ഈ മാസം ഇരുപത്തിയഞ്ചിന് ചേരുന്ന സി.പി.എം സംസ്ഥാന സമിതി യോഗം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രഖ്യാപിച്ചത്. ജെ.ഡി.യു ഇടതുപക്ഷവുമായി വീണ്ടും അടുക്കുകയാണെന്ന സൂചകള്‍ നിലനില്‍ക്കെ, ഈ പ്രസ്താവനകള്‍ അതിനെ സാധൂകരിക്കുന്നവയാണ്.
രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാല് വരെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വയലാര്‍ രവി, പി വി അബ്ദുല്‍ വഹാബ്, കെ. കെ രാഗേഷ് എന്നിവരാണ്, കെ രാജന്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.
നിലവിലെ സഭയിലെ അംഗബലം വെച്ച് നോക്കുമ്പോള്‍ യു.ഡി.എഫിന് രണ്ടും എല്‍.ഡി.എഫിന് ഒന്നും സീറ്റുകള്‍ ലഭിക്കും. ഇടതുപക്ഷത്തിന്റെ വിജയസാധ്യതയുള്ള സീറ്റിലേക്ക് മത്സരിക്കുന്നത് കെ.കെ രാഗേഷാണ്. തെരഞ്ഞെടുപ്പില്‍ 35 വോട്ടാണ് ഓരോ സ്ഥാനാര്‍ത്ഥിക്കും വിജയിക്കുവാന്‍ വേണ്ടത്. നിലവില്‍ സഭയില്‍ യു.ഡി.എഫിന് 73ഉം എല്‍.ഡി.എഫിന് 65ഉം അംഗങ്ങളാണുള്ളത്. ഇത് കൂടാതെ കെ.ബി ഗണേഷ് കുമാറിന്റെ പിന്തുണയും ഇടതിന് ലഭിക്കാനിടയുണ്ട്.
നിലവില്‍ യു.ഡി.എഫിനുള്ളില്‍ ധാരണയായത് പ്രകാരം ആകെയുള്ള 73 വോട്ടുകളില്‍ 37 വോട്ട് വയലാര്‍ രവിക്കും 36 വോട്ട് വഹാബിനും നല്‍കാനാണ്. രാജ്യസഭാ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ വിപ്പ് ബാധകമല്ലെങ്കിലും പി.സി ജോര്‍ജ് യു.ഡി.എഫിന് തന്നെ വോട്ടിടുമെന്നാണ് കരുതുന്നത്. എന്നിരിക്കെയും അദ്ദേഹത്തിന്റെ കാര്യത്തില്‍ ആകാംക്ഷ നില നില്‍ക്കുന്നുണ്ട്.