ഹരിയാന: കൊവിഡ് പ്രതീക്ഷിക്കാതെ വന്ന സുനാമിയാണെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. സംസ്ഥാനത്ത് കൊവിഡ് അതി രൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഖട്ടറിന്റെ പ്രതികരണം. മഴക്കാലത്ത് വെള്ളപ്പൊക്കം പ്രതീക്ഷിക്കും എന്നാല്‍ ആരെങ്കിലും സുനാമി പ്രതീക്ഷിക്കുമോ എന്നും ഖട്ടര്‍ ചോദിച്ചു.
കൊവിഡ് ഗുരുതരമായി ബാധിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് ഹരിയാന. ഓക്‌സിജന്‍ ക്ഷാമം മൂലം ഹരിയാനയിലെ ആശുപത്രിയില്‍ അഞ്ച് രോഗികള്‍ കഴിഞ്ഞദിവസം മരിച്ചിരുന്നു.
ഏപ്രില്‍ മാസത്തില്‍ അതിവേഗത്തിലാണ് ഹരിയാനയില്‍ കൊവിഡ് ബാധിച്ചത്. മരണ സഖ്യയും ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം 24 മണിക്കൂറില്‍ 3100 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ ഇത്തവണ നാല് മടങ്ങാണ് വര്‍ദ്ധിച്ചത്.
അതേസമയം, കൊവിഡ് മരണങ്ങളെക്കുറിച്ച് വിവാദ പ്രസ്താവനയുമായി മനോഹര്‍ ലാല്‍ ഖട്ടര്‍ രംഗത്തെത്തിയിരുന്നു. കൊവിഡ് മരണത്തെ കുറിച്ചുള്ള ചര്‍ച്ച അനാവശ്യമെന്നായിരുന്നു ഖട്ടറിന്റെ പരാമര്‍ശം.
ഹരിയാനയിലെ കൊവിഡ് മരണങ്ങളുടെ എണ്ണത്തിലുള്ള വ്യത്യാസം സംബന്ധിച്ച ചോദ്യത്തിനായിരുന്നു മറുപടി. സര്‍ക്കാരിന്റെ കൊവിഡ് മരണ കണക്കുകളേക്കാള്‍ അധികം ആളുകള്‍ സംസ്ഥാനത്ത് മരിച്ചതായാണ് റിപ്പോര്‍ട്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക